അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കല്‍ ചടങ്ങില്‍ വിതുമ്പലടക്കാനാവാതെ റോസ് ടെയ്ലര്‍; ആശ്വസിപ്പിക്കാന്‍ പാടുപെട്ട് സഹതാരം; ആശംസകള്‍ നേര്‍ന്ന് കോലിയും ദ്രാവിഡും, വീഡിയോ

 



ഓക്ലന്‍ഡ്: (www.kvartha.com 04.04.2022) തന്റെ വിരമിക്കല്‍ മത്സരത്തില്‍ വിതുമ്പലടക്കാനാവാതെ കീവി ബാറ്റര്‍ റോസ് ടെയ്ലര്‍. ന്യൂസിലന്‍ഡ് കുപ്പായത്തിലെ അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കല്‍ ചടങ്ങിലാണ് താരം വിതുമ്പലടക്കാന്‍ പാടുപെട്ടത്.  

അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങും മുമ്പാണ് റോസ് ടെയ്ലര്‍ ഗ്രൗന്‍ഡില്‍ കണ്ണീരണിഞ്ഞത്. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് അവസാന ഏകദിന് മുമ്പുള്ള ആദരിക്കല്‍ ചടങ്ങിന് റോസ് ടെയ്ലര്‍ എത്തിയത്. 

റോസ് ടെയ്ലറെ അയര്‍ലന്‍ഡ് താരങ്ങള്‍  പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഗ്രൗന്‍ഡിലേക്ക് വരവേറ്റത്. മത്സരത്തിന് മുമ്പ് ടെയ്ലറെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിതുമ്പലടക്കാനാവാതെ താരം കണ്ണീരണിഞ്ഞത്. സഹതാരം മാര്‍ടിന്‍ ഗപ്ടില്‍ അടക്കമുള്ളവര്‍ ടെയ്ലറെ ആശ്വസിപ്പിക്കാന്‍ പാടുപെട്ടു. വിരമിക്കുന്ന താരത്തിന് വിരാട് കോലിയും രാഹുല്‍ ദ്രാവിഡും ആശംസകള്‍ നേര്‍ന്നു.

അവസാന ഏകദിന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കല്‍ ചടങ്ങില്‍ വിതുമ്പലടക്കാനാവാതെ റോസ് ടെയ്ലര്‍; ആശ്വസിപ്പിക്കാന്‍ പാടുപെട്ട് സഹതാരം; ആശംസകള്‍ നേര്‍ന്ന് കോലിയും ദ്രാവിഡും, വീഡിയോ


അയര്‍ലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ടിന്‍ ഗപ്ടിലിന്റെയും(106), വില്‍ യംഗിന്റെയും(120) സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ എട്ട് വികറ്റ് നഷ്ടത്തില്‍ 333 റണ്‍സടിച്ചു.

എന്നാല്‍ അവസാന ഏകദിനത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ ടെയ്ലര്‍ക്കായില്ല. നാലാമനായി ക്രീസിലിറങ്ങിയ ടെയ്ലര്‍ 16 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. 112 ടെസ്റ്റിലും 236 ഏകദിനത്തിലും 102 ടി20 മത്സരങ്ങളിലും കിവീസിനായി കളിച്ച 38കാരനായ ടെയ്ലര്‍ മൂന്ന് ഫോര്‍മാറ്റിലുമായി 15000ല്‍ ഏറെ റണ്‍സ് നേടിയിട്ടുണ്ട്.

Keywords:  News, World, International, Sports, Cricket, Cricket Test, Player, Retirement, Social-Media, Video, WATCH: Ross Taylor bids emotional goodbye to cricket, receives guard of honour; Kohli, Dravid extend wishes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia