Rohit Sharma | തിരക്ക് കാരണം റസ്റ്റോറന്റില്‍നിന്ന് പുറത്തിറങ്ങാനാകാതെ തിരികെ ഹോടെലിലേക്ക് കയറി രോഹിത് ശര്‍മ; താരത്തെ ഒരു നോക്ക് കാണാന്‍ ഭ്രാന്തമായി ആഗ്രഹിക്കുന്നെന്ന് ആരാധകര്‍, വീഡിയോ
Aug 18, 2022, 16:22 IST
മുംബൈ: (www.kvartha.com) ആരാധകരുടെ നിയന്ത്രണം വിട്ട തിരക്ക് കാരണം റസ്റ്റോറന്റില്‍നിന്ന് പുറത്തിറങ്ങാനാകാതെ തിരികെ കയറി ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈയിലെ ഒരു റസ്റ്റോറന്റില്‍നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.
റസ്റ്റോറന്റില്‍നിന്നു പുറത്തെത്തിയ രോഹിത്, ഇരച്ചെത്തിയ ആരാധകരുടെ തിരക്കു കാരണം ഹോടെലിലേക്ക് തിരികെ കയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് രോഹിത് മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
രോഹിത്തിനെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ ഭ്രാന്തമായി ആഗ്രഹിക്കുന്നെന്നാണ് ഒരാള്‍ വീഡിയോ പങ്കുവച്ചുകൊണ്ട് പ്രതികരിച്ചത്. ഏഷ്യാ കപ് ക്രികറ്റിനായുള്ള തയാറെടുപ്പുകളിലാണ് രോഹിത് ശര്‍മ. അതിനിടെയാണ് മുംബൈയിലെ റസ്റ്റോറന്റില്‍ താരം ഭക്ഷണം കഴിക്കാനെത്തിയത്.
ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിലാണ് ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ഇപ്പോഴുള്ളത്. ട്വന്റി20 പരമ്പരയില്‍ ടീമിനെ നയിച്ചു. ക്യാപ്റ്റന്‍ രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്‍ഡ്യയെ നയിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും രോഹിത് ശര്‍മ കളിച്ചിരുന്നില്ല.
Keywords: News,National,India,Mumbai,Video,Social-Media,Sports,Player,Cricket,Top-Headlines, Watch: Rohit Sharma returns to restaurant after fans go 'out of control' in MumbaiFans went out of control by seeing their hero Rohit Sharma in Mumbai. pic.twitter.com/iH8ro78utC
— Vishal. (@SportyVishal) August 16, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.