Nose Bleeding | ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്നിട്ടും മൈതാനം വിടാതെ രോഹിത്; കാരണമറിയാതെ ആശങ്കയിലായി ആരാധകര്‍, വീഡിയോ

 



ഗുവാഹതി: (www.kvartha.com) മൂക്കില്‍ നിന്ന് രക്തം വന്നിട്ടും മൈതാനം വിടാതെ രോഹിത് ശര്‍മ. ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടയിലാണ് സംഭവം. രോഹിത് ശര്‍മയുടെ മൂക്കില്‍ രക്തം വരുന്നത് ടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഒരു നിമിഷം ഈ രംഗങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തു. രക്തമൊലിച്ചിട്ടും അദ്ദേഹം മൈതാനത്തില്‍ തന്നെ തുടരുകയായിരുന്നു.

മാത്രമല്ല, സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നുമുണ്ട്. ഫിസോയോയുടെ സഹായവും താരം വേണ്ടെന്നും വച്ചു. 11-ാം ഓവറിലായിരുന്നു കാണികളെയും ആരധകരെയും അമ്പരിപ്പിച്ച സംഭവം. ഹ്യുമിഡിറ്റി കാരണമാണ് രോഹിത്തിന്റെ മൂക്കില്‍ നിന്ന് രക്തം വന്നതെന്നാണ് കരുതുന്നത്. 

Nose Bleeding | ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്നിട്ടും മൈതാനം വിടാതെ രോഹിത്; കാരണമറിയാതെ ആശങ്കയിലായി ആരാധകര്‍, വീഡിയോ


നേരത്തെ കടുത്ത ഹ്യുമിഡിറ്റ് കാരണം ദക്ഷിണാഫ്രികന്‍ താരം ക്വിന്റണ്‍ ഡി കോകും ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം സഹതാരം ഡേവിഡ് മിലര്‍ തന്നെയാണ് മത്സരശേഷം വ്യക്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

ദക്ഷിണാഫ്രികയ്ക്കെതിരായ പരമ്പരയില്‍ ബാറ്റെടുത്തവരെല്ലാം തകര്‍പന്‍ പ്രകടനമാണ് ഇന്‍ഡ്യയ്ക്കായി പുറത്തെടുത്തത്. രോഹിത് ശര്‍മ (37 പന്തില്‍ 43), കെ എല്‍ രാഹുല്‍ (28 പന്തില്‍ 57), വിരാട് കോലി (28 പന്തില്‍ പുറത്താവാതെ 49), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61) എന്നിവരെല്ലാം തിളങ്ങി. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് (ഏഴ് പന്തില്‍ പുറത്താവാതെ 17) കത്തികയറിയപ്പോള്‍ ഇന്‍ഡ്യയുടെ ഇനിംഗ്‌സ് 237ലെത്തി. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രികയുടെ രണ്ട് വികറ്റ് വീഴ്ത്താന്‍ ഇന്‍ഡ്യയ്ക്കായി.

Keywords:  News,National,India,Sports,Player,Cricket,Video,Social-Media, WATCH: Rohit Sharma keeps giving instructions even with a bleeding nose, video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia