Neeraj Chopra | വീണ്ടും ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര; ഡയമൻഡ് ലീഗ് കിരീടം നേടുന്ന ആദ്യ ഇൻഡ്യക്കാരനായി; വീഡിയോ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com)  ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഡയമൻഡ് ലീഗ് ഫൈനൽസ് കിരീടം നേടുന്ന ആദ്യ ഇൻഡ്യക്കാരനായി ചരിത്ര നേട്ടം കൈവരിച്ചു. ചോപ്ര ഫൗളോടെയാണ് ആരംഭിച്ചത്, എന്നാൽ തന്റെ രണ്ടാം ശ്രമത്തിൽ 88.44 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് താരം ഡയമൻഡ് ലീഗില്‍ കണ്ടെത്തിയത്.
  
Neeraj Chopra | വീണ്ടും ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര; ഡയമൻഡ് ലീഗ് കിരീടം നേടുന്ന ആദ്യ ഇൻഡ്യക്കാരനായി; വീഡിയോ കാണാം



വെള്ളി മെഡൽ ജേതാവായ ചെക് റിപബ്ലികിന്റെ ജാക്കൂബ് വാഡ്‌ലെച് തന്റെ നാലാം ശ്രമത്തിൽ 86.94 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. ജർമനിയുടെ ജൂലിയൻ വെബർ 83.73 മീറ്റർ എറിഞ്ഞ് വെങ്കലവും കരസ്ഥമാക്കി.

24 കാരനായ ചോപ്ര ഇപ്പോൾ ഒളിംപിക് സ്വർണ മെഡൽ ജേതാവും ലോക ചാംപ്യൻഷിപ്‌ വെള്ളി മെഡൽ ജേതാവും ഡയമൻഡ് ലീഗ് ചാംപ്യനുമാണ്. വെറും 13 മാസം കൊണ്ടാണ് ഇവയെല്ലാം നേടിയത്. ഇത് മൂന്നാം തവണയാണ് ചോപ്ര ഡയമൻഡ് ലീഗ് ഫൈനലിൽ എത്തുന്നത്. 2017ലും 2018ലും യഥാക്രമം ഏഴും നാലും സ്ഥാനങ്ങൾ നേടിയിരുന്നു.

Keywords: New Delhi, India, News, Top-Headlines, Sports, Indian, History, Olympics, WATCH: Neeraj Chopra becomes first Indian to clinch Diamond League trophy, creates history.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script