Marriage proposal | വില്‍ യു മാരി മി? റോയല്‍സിനെതിരായ മത്സരത്തിനിടെ കാവ്യ മാരനോട് വിവാഹാഭ്യര്‍ഥന നടത്തി യുവാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാള്‍: (www.kvartha.com) റോയല്‍സിനെതിരായ മത്സരത്തിനിടെ സണ്‍റൈസേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രികന്‍ ട്വന്റി20 ലീഗിലെ ടീമാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്.

ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേണ്‍ കേപ് ഒടുവില്‍ നടന്ന മത്സരത്തില്‍ പാള്‍ റോയല്‍സിനെ അഞ്ചു വികറ്റിന് കീഴടക്കിയിരുന്നു. വ്യാഴാഴ്ച ബോളന്‍ഡ് പാര്‍കില്‍ നടന്ന മത്സരം കാണാന്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രികയിലെത്തിയിരുന്നു.

മത്സരത്തിനിടെ ഒരു ആരാധകന്‍ കാവ്യ മാരനോട് വിവാഹം കഴിക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തി. 'കാവ്യ മാരന്‍, വില്‍ യു മാരി മി?' എന്ന് എഴുതിയ പ്ലകാര്‍ഡുമായാണ് ആരാധകന്‍ കളി കണ്ടത്. റോയല്‍സ് ബാറ്റിങ്ങിനിടെ ക്യാമറകളെല്ലാം ഈ ആരാധകനെയും അദ്ദേഹത്തിന്റെ പ്ലകാര്‍ഡും പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പിന്നീടു സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ആരാധകന്റെ വിവാഹ അഭ്യര്‍ഥനയെക്കുറിച്ച് ദക്ഷിണാഫ്രികന്‍ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സണ്‍ നെറ്റ്‌വര്‍ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരന്‍. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി കാവ്യ എത്താറുണ്ട്.

Marriage proposal | വില്‍ യു മാരി മി? റോയല്‍സിനെതിരായ മത്സരത്തിനിടെ കാവ്യ മാരനോട് വിവാഹാഭ്യര്‍ഥന നടത്തി യുവാവ്


ഐപിഎല്‍ താര ലേലത്തില്‍ സണ്‍റൈസേഴ്‌സിന്റെ മുഖമാണു കാവ്യ മാരന്‍. പോയിന്റു പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഈസ്റ്റേണ്‍ കേപ് ടീമുള്ളത്. ജനുവരി 21 ന് ജൊഹാനസ്‌ബെര്‍ഗ് സൂപര്‍ കിങ്‌സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

Keywords: WATCH: IPL team co-owner Kaviya Maran gets marriage proposal in South Africa during T20 match, South Africa, News, IPL, Marriage, Social Media, Sports, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia