SWISS-TOWER 24/07/2023

Dance Steps | ദക്ഷിണാഫ്രികയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തിന് ശേഷം ടീമംഗങ്ങളെ രസകരമായി നൃത്തച്ചുവടുകള്‍ പഠിപ്പിച്ച് ശിഖര്‍ ധവാന്‍; ആടിത്തിമിര്‍ത്ത് ഇന്‍ഡ്യന്‍ താരങ്ങള്‍; വൈറല്‍ വീഡിയോ

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) ദക്ഷിണാഫ്രികയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തിന് ശേഷം ടീമംഗങ്ങളെ രസകരമായി നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള പരമ്പര നേട്ടം ടീം മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. 
Aster mims 04/11/2022

ഇന്‍ഡ്യന്‍ താരങ്ങള്‍ ആടിത്തിമിര്‍ത്താണ് വിജയമാഘോഷിച്ചത്. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ധവാന് തന്നെയായിരുന്നു. ഇതിന്റെ വീഡിയോ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ താരങ്ങളെല്ലാം വീഡിയോയിലുണ്ട്. പരമ്പരയില്‍ ഇന്‍ഡ്യയുടെ കോചായിരുന്ന വിവിഎസ് ലക്ഷ്മണ്‍ പിന്നീട് മറ്റൊരു വീഡിയോ കൂടി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവച്ചു. ധവാന്‍ താരങ്ങളെ നൃത്തത്തിന്റെ ചുവടുകള്‍ പഠിപ്പിക്കുന്നതായിരുന്നു വീഡിയോയില്‍. 

Dance Steps | ദക്ഷിണാഫ്രികയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തിന് ശേഷം ടീമംഗങ്ങളെ രസകരമായി നൃത്തച്ചുവടുകള്‍ പഠിപ്പിച്ച് ശിഖര്‍ ധവാന്‍; ആടിത്തിമിര്‍ത്ത് ഇന്‍ഡ്യന്‍ താരങ്ങള്‍; വൈറല്‍ വീഡിയോ


ഡെല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വികറ്റിനായിരുന്നു ഇന്‍ഡ്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രികയെ 27.1 ഓവറില്‍ ഇന്‍ഡ്യ പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്‍ഡ്യ 19.1 ഓവറില്‍ മൂന്ന് വികറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ പരമ്പര 2-1ന് ഇന്‍ഡ്യ സ്വന്തമാക്കി. നേരത്തെ ടി20 പരമ്പരയും ഇന്‍ഡ്യക്കായിരുന്നു.

Keywords:  News,National,India,New Delhi,Sports,Player,Dance,Video,Social-Media,Cricket, Watch: Dhawan hilariously teaches Indian teammates dance moves
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia