Cristiano Ronaldo | ഓടിയെത്തിയ കൊച്ചുകുട്ടിയെ കെട്ടിപ്പിച്ച് സഹതാരങ്ങളെ കാണിക്കാന്‍ ബസിലേക്ക് കൂട്ടിക്കൊണ്ട് പോയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഹൃദയസ്പര്‍ശിയായ വീഡിയോ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചിസിനൗ: (www.kvartha.com) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊച്ചുകുട്ടിയെ കെട്ടിപ്പിടിച്ച് ടീം ബസില്‍ കയറ്റി മറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാരെ കാണിക്കാന്‍ കൊണ്ടുപോകുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 'ദി CR7 ടൈംലൈന്‍' എന്ന ആരാധക അകൗണ്ടില്‍ നിന്നാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. 235,000-ലധികം പേര്‍ കണ്ട വീഡിയോയ്ക്ക് 11,000-ലധികം ലൈകുകളും ലഭിച്ചു.
             
Cristiano Ronaldo | ഓടിയെത്തിയ കൊച്ചുകുട്ടിയെ കെട്ടിപ്പിച്ച് സഹതാരങ്ങളെ കാണിക്കാന്‍ ബസിലേക്ക് കൂട്ടിക്കൊണ്ട് പോയി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഹൃദയസ്പര്‍ശിയായ വീഡിയോ വൈറല്‍

'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു കൊച്ചുകുട്ടിയെ കെട്ടിപ്പിടിച്ച് മറ്റ് കളിക്കാരെ കാണാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ബസില്‍ കയറ്റുന്നു. എന്തൊരു മനുഷ്യന്‍', പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്. യൂറോപ ലീഗിലെ തങ്ങളുടെ രണ്ടാം ഗ്രൂപ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - എഫ്സി ഷെരീഫ് മത്സരത്തിനായി താരങ്ങള്‍ അടുത്തിടെ മോള്‍ഡോവയില്‍ വന്നിരുന്നു.

മത്സരത്തിന് മുമ്പ്, യുനൈറ്റഡ് ടീം ബസ് മോള്‍ഡോവയുടെ തലസ്ഥാന നഗരമായ ചിസിനൗവില്‍ നിന്ന് പുറപ്പെടുമ്പോള്‍, റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സി ധരിച്ച കൊച്ചുകുട്ടി സുരക്ഷയെ മറികടന്ന് ഇതിഹാസ ഫുട്‌ബോള്‍ താരത്തെ കാണാന്‍ വരികയായിരുന്നു. പകരമായി, റൊണാള്‍ഡോ കുട്ടിയെ കെട്ടിപ്പിടിച്ചു, തുടര്‍ന്ന് ഒരു പടി കൂടി മുന്നോട്ട് പോയി, കുട്ടിയെ ടീം ബസിലേക്ക് കൊണ്ടുപോയി. വീഡിയോ വൈറലായതോടെ റൊണാള്‍ഡോയുടെ പ്രവൃത്തിയെ വാനോളം പുകഴ്ത്തുകയാണ് നെറ്റിസന്‍സ്.

You Might Also Like:

Keywords:  Latest-News, World, Top-Headlines, Sports, Cristiano Ronaldo, Manchester United, Video, Viral, Social-Media, Football Player, Football, Watch: Cristiano Ronaldo Hugs Little Boy And Welcomes Him On Manchester United Team Bus.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script