Bowling | 11 കാരന്റെ ഇടംകൈ ബൗളിംഗില്‍ ആകൃഷ്ടനായി രോഹിത് ശര്‍മ; നെറ്റ്‌സില്‍ പന്തെറിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ട് താരം, വീഡിയോ

 



പെര്‍ത് : (www.kvartha.com) ഒരു 11 കാരന്റെ ബൗളിംഗില്‍ ആകൃഷ്ടനായിരിക്കുകയാണ് ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വാക്ക സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്‍ഡ്യന്‍ ടീം പരിശീലനത്തിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് താരം ആവശ്യപ്പെട്ടപ്പോള്‍ ദ്രുഷില്‍ ചൗഹാന്‍ എന്ന ആണ്‍കുട്ടി രോഹിത് ശര്‍മയ്‌ക്കെതിരെ നെറ്റ്‌സില്‍ പന്തെറിഞ്ഞ് നല്‍കുകയായിരുന്നു. 

ഇന്‍ഡ്യന്‍ ടീം മൈതാനത്തില്‍ ഇറങ്ങും മുന്‍പ് ദ്രുഷില്‍ അടക്കം നൂറോളം കുട്ടികള്‍ മൈതാനത്തില്‍ പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഈ സമയം, എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ദ്രുഷിലിന്റെ ഇടംകൈ പേസ് ബോളിങ് ആയിരുന്നു. തുടര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ദ്രുഷിലിനെ രോഹിത് ശര്‍മ തിരിച്ചുവിളിച്ച് നെറ്റ്‌സില്‍ തനിക്കു പന്തെറിഞ്ഞു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Bowling | 11 കാരന്റെ ഇടംകൈ ബൗളിംഗില്‍ ആകൃഷ്ടനായി രോഹിത് ശര്‍മ; നെറ്റ്‌സില്‍ പന്തെറിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ട് താരം, വീഡിയോ


11 വയസുകാരന്റെ മൂന്ന് പന്തുകള്‍ നേരിട്ട രോഹിത് തുടര്‍ന്ന് അവന് ഓടോഗ്രാഫും നല്‍കി. ഇന്‍ഡ്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലേക്കും കൊണ്ടുപോയി. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെ ഇന്‍ഡ്യയ്ക്കായി കളിക്കാനാകുമെന്ന് ചോദിച്ചപ്പോള്‍ വലുതാകുമ്പോള്‍ താന്‍ ഇന്‍ഡ്യയിലേക്ക് വരുമെന്ന്  രോഹിത്തിന് ദ്രുഷില്‍ മറുപടി നല്‍കി. 

പെര്‍തില്‍ സ്ഥിര താമസക്കാരാണ് ഇന്‍ഡ്യന്‍ വംശജരായ ദ്രുഷിലിന്റെ മാതാപിതാക്കള്‍.

Keywords:  News,World,international,Australia,Sports,Cricket,Rohit Sharma,Social-Media,Video,Top-Headlines,Child, WATCH: 11-year-old boy impresses Rohit Sharma with his bowling
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia