എന്തുകൊണ്ട് പാകിസ്ഥാന്‍ ക്രികെറ്റ് ടീം കോചാകുന്നില്ലെന്ന ചോദ്യത്തിനു ഉത്തരവുമായി വസിം അക്രം
Jun 1, 2021, 10:26 IST
കറാച്ചി: (www.kvartha.com 01.06.2021) എന്തുകൊണ്ട് പാകിസ്ഥാന്‍ ക്രികെറ്റ് ടീം കോചാകുന്നില്ലെന്ന ചോദ്യത്തിനു ഉത്തരവുമായി വസിം അക്രം. വിവിധ ഫ്രാഞ്ചൈസി ക്രികെറ്റ് ടീമുകളെ അക്രം പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പാക് ടീമിന്റെ കോചിംഗ് സ്റ്റാഫായിട്ട് പോലും അദ്ദേഹം വന്നിട്ടില്ല. എന്തുകൊണ്ട് എന്ന ചേദ്യത്തിനു അദേഹത്തിന്റെ ഉത്തരം പാകിസ്ഥാന്‍ ക്രികെറ്റ് ആരാധകരില്‍ നിന്ന് മാന്യമായ പരിഗണന കിട്ടില്ലെന്നാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാത്തതും.
പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ പാക് ബൗളിംഗ് കോച് വഖാര്‍ യൂനിസിനെതിരെ ഉയരുന്ന പ്രതികരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കടുത്ത പരിഹാസങ്ങളാണ് മിക്കതും. കോചുമാരെ പരിഹസിക്കുന്നതില്‍ നിന്ന് പിന്മാറണം. പാകിസ്ഥാന്‍ ക്രികെറ്റ് പ്രേമികള്‍ പരിശീലകരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യക്കാരെ കണ്ട് പഠിക്കണമെന്നും അക്രം പറഞ്ഞു.
പദ്ധതിയൊരുക്കുക എന്ന് മാത്രമാണ് കോചുമാര്‍ ചെയ്യുന്നത്. കളിക്കേണ്ടത് താരങ്ങളാണ്. മത്സരഫലം തോല്‍വിയാണെങ്കിലും ജയമാണെങ്കിലും കോചുമാരെ ബഹുമാനിക്കാന്‍ പാക് ആരാധകര്‍ പഠിക്കണം. അവര്‍ ഇന്‍ഡ്യന്‍ ആരാധകരില്‍ നിന്ന് പാഠം ഉള്‍കൊള്ളണമെന്നു അക്രം .
2003ല്‍ അന്താരാഷ്ട്ര ക്രികെറ്റില്‍ നിന്ന് വിരമിച്ച താരം പാകിസ്ഥാനായി 356 ഏകദിനത്തില്‍ നിന്ന് 502 വികെറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 104 ടെസ്റ്റില്‍ നിന്ന് 404 വികെറ്റും അക്രം നേടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.