ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിഡ്‌നി: (www.kvartha.com 06.06.2021) വര്‍ണ വിവേചനത്തിന് ഇരയായതിനെ കുറിച്ച് ഓസീസ് താരം ഉസ്മാന്‍ ഖാജ. 2011-ല്‍ സിഡ്‌നിയില്‍ നടന്ന ആഷസ് ടൂര്‍ണമെന്റിലായിരുന്നു ഓസ്‌ട്രേലിയക്കായി കളിക്കുന്ന ആദ്യ മുസ്ലീം ക്രികെറ്ററായ ഖാജയുടെ അരങ്ങേറ്റ മത്സരം. ഇ എസ് പി എന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ താന്‍ വര്‍ണ വിവേചനത്തിന് ഇരയായതിനെ കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഖാജയ്ക്ക് അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് പാകിസ്താനിലെ ഇസ്ലാമാബാദില്‍ ജനിച്ച താരവും കുടുംബം ഓസ്‌ട്രേലിയയിലേക്ക് മാറുന്നത്.
'എന്റെ കുട്ടിക്കാലത്ത് ഓസ്‌ട്രേലിയയിലായിരിക്കുമ്പോള്‍ പലപ്പോഴും കേട്ടിരുന്നത് ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയക്കായി കളിക്കിലെന്നാണ്. എന്റെ നിറം അതിന് ചേര്‍ന്നതല്ലെന്നും ടീമിന് യോജിക്കുന്ന ആളല്ല താനെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുക്കില്ലായെന്നായിരുന്നു. ഇങ്ങനെയായിരുന്നു അന്നത്തെ ചിന്താഗതി. എന്നാലിപ്പോള്‍ അത് മാറിവരുന്നുണ്ട്.' - ഖാജ വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.