SWISS-TOWER 24/07/2023

മൂന്നാം ഏകദിനം മഴ തടസ്സപ്പെടുത്തി; താരമായത് ലക്ഷമണിന്റെ ഷര്‍ട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 09.10.2015) വ്യാഴാഴ്ച നടക്കാനിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം മഴമൂലം തടസ്സപ്പെട്ടു. ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ശേഷമുള്ള ആദ്യ മത്സരമാണ് മഴ തടസ്സപ്പെടുത്തിയത്. ഗാംഗുലി പ്രസിഡന്റായ ശേഷം ഈഡനില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കൂടിയാണിത്.

മൂന്നാം മത്സരം മഴയില്‍ മുങ്ങിപ്പോയപ്പോള്‍ ആദ്യ രണ്ടുകളികളും ജയിച്ച ദക്ഷിണാഫ്രിക്ക ട്വന്റി 20 കപ്പു നേടി. ഇതോടെ ഇന്ത്യന്‍ ടീമിനും കാണികള്‍ക്കും ഒരുപോലെ നിരാശയായി. ഏകദിന പരമ്പരയ്ക്ക് മുമ്പേ ഒരു ജയമെങ്കിലും നേടി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

മഴമൂലം കളി തടസ്സപ്പെട്ടെങ്കിലും കഴിഞ്ഞദിവസം താരമായത് ഈഡന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍ വി വി എസ് ലക്ഷ്മണിന്റെ ഷര്‍ട്ടായിരുന്നു . ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നീലയില്‍ പക്ഷികളുടെ ചിത്രമുള്ള ഷര്‍ട്ടിനെ ട്രോള്‍ ചെയ്യുകയുണ്ടായി. ലക്ഷ്മണിന്റെ ഇഷ്ടഗ്രൗണ്ടായ ഈഡന്‍ തന്നെ താരത്തെ ട്രോളിനായി ടീമംഗങ്ങള്‍ തിരഞ്ഞെടുത്തു.

കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലക്ഷ്മണ്‍ 281 റണ്‍സടിച്ച് ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. ലക്ഷ്മണ്‍ ഞങ്ങള്‍ക്ക് താങ്കളുടെ ഷര്‍ട്ട് ഇഷ്ടപ്പെട്ടു എന്ന് ഒരു പേപ്പറില്‍ എഴുതിയായിരുന്നു ടീമംഗങ്ങള്‍ ആഘോഷം പ്രകടിപ്പിച്ചത്. ഹര്‍ഭജന്റെ കയ്യിലായിരുന്നു കടലാസ്.

ടി വി ക്യാമറകളിലൂടെ ദൃശ്യം കണ്ട ലക്ഷ്മണും ചിരിച്ചു. കോലിയും ധോണിയും അടക്കമുള്ള ടീമംഗങ്ങളെല്ലാം ലക്ഷ്മണിനെ നോക്കി സൂപ്പര്‍ മുദ്ര കാട്ടി. കമന്ററി ബോക്‌സിലുണ്ടായിരുന്ന ലക്ഷ്മണ്‍ താന്‍ കളിച്ചിരുന്ന കാലത്തെ അനുഭവങ്ങളെക്കുറിച്ചും ഡ്രസിംഗ് റൂം മിസ്സ് ചെയ്യുന്നതിനെ കുറിച്ചും വാചാലനായി.

മൂന്നാം ഏകദിനം മഴ തടസ്സപ്പെടുത്തി; താരമായത് ലക്ഷമണിന്റെ ഷര്‍ട്ട്


Also Read:
ബദിയടുക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് 3 പാര്‍ട്ടികളില്‍നിന്നും പ്രമുഖര്‍ രംഗത്ത്; സി പി എം അക്കൗണ്ട് തുറക്കാനുള്ള വാശിയില്‍

Keywords:   VVS Laxman's shirt and Team India's 'love' message for him, Kolkata, South Africa, Winner, Cricket, Sports.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia