ലോക ക്രികെറ്റിലെ എക്കാലത്തെയും മികച്ച ഓപെണര്‍മാരില്‍ ഒരാളായ വീരുവിന് 43-ാം പിറന്നാള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 20.10.2021) ലോക ക്രികെറ്റിലെ എക്കാലത്തെയും മികച്ച ഓപെണര്‍മാരില്‍ ഒരാളായ വീരുവിന് 43ാം പിറന്നാള്‍. ഒരുകാലത്ത് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഏതൊരു ടീമിന്റെയും പേടിസ്വപ്നമായിരുന്ന സെവാഗ്.

1999 ഏപ്രില്‍ ഒന്നിനാണ് അദ്ദേഹം ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം കുപ്പായമണിയുന്നത്. ഏകദിനത്തില്‍ പാകിസ്താനെതിരേയായിരുന്നു അരങ്ങേറ്റ മത്സരം. ശേഷം 2001ല്‍ ടെസ്റ്റിലും 2006ല്‍ ട്വന്റി 20 യിലും ഇന്‍ഡ്യയ്ക്കായി അരങ്ങേറ്റം കുറിച്ച്. ഇന്‍ഡ്യയ്‌ക്കൊപ്പം രണ്ട് പ്രധാന ലോകകപ് കിരീടങ്ങളില്‍ പങ്കാളിയായി. 2007 നടന്ന പ്രഥമ ട്വന്റി 20 ലോകകപ് ടീമിലും 2011 ലോകകപ് നേടിയ ടീമിലും അംഗമായി. ഈ രണ്ട് ലോകകപ് കിരീടങ്ങളില്‍ സെവാഗ് സുപ്രധാന പങ്കുവഹിച്ചു.

   
ലോക ക്രികെറ്റിലെ എക്കാലത്തെയും മികച്ച ഓപെണര്‍മാരില്‍ ഒരാളായ വീരുവിന് 43-ാം പിറന്നാള്‍



104 ടെസ്റ്റുകളില്‍ 8586 റണ്‍സ് നേടി. 49.34 എന്ന ശരാശരിയിലായിരുന്നു താരത്തിന്റെ സമ്പാദ്യം. 251 ഏകദിനങ്ങളില്‍ നിന്ന് 35.05 ശരാശരിയോടു കൂടി 8273 റണ്‌സും 19 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 21.88 ശരാശരിയില്‍ 394 റണ്‍സും സെവാഗ് സ്വന്തമാക്കി. ഏകദിനത്തിലും ടെസ്റ്റിലുമായി 38 സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്.

ടെസ്റ്റ് ക്രികെറ്റില്‍ രണ്ട് തവണ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ഇന്‍ഡ്യന്‍ താരമെന്ന റെകോര്‍ഡും സെവാഗിന് സ്വന്തമാണ്. 2004ല്‍ പാകിസ്താനെതിരെ 309 റണ്‍സും 2008ല്‍ ദക്ഷിണാഫ്രികയ്ക്കെതിരേ 319 റണ്‍സും. അന്താരാഷ്ട്ര ടെസ്റ്റ് ക്രികെറ്റില്‍ ഒരു ഇന്‍ഡ്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ഉടമയും സെവാഗാണ്.

Also read:  ടി20 ലോകകപ്: അവസാന സന്നാഹ മത്സരത്തില്‍ ഇന്‍ഡ്യ ഓസീസിനെ നേരിടും

Keywords: India, Cricket, News, Mumbai, Veerender Sewag, IPL, Punjab, Delhi Dare Devils, World Cup, Test, ODI, Record, Runs, Sports, Virender Sehwag turns 43, wishes pour in from cricket fraternity.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia