ലോർഡ്‌സിലെ വിജയത്തിനു പിന്നാലെ അപൂർവനേട്ടവുമായി വിരാട് കോഹ്‌ലി
Aug 17, 2021, 11:44 IST
ലോർഡ്സ്: (www.kvartha.com 17.08.2021) ക്രികെറ്റ് ലോകം ഏറ്റവും ആദരിക്കുന്ന മൈതാനങ്ങളിലൊന്നാണ് ഇംഗ്ലണ്ടിലെ ലോർഡ്‌സ്.
ലോർഡ്സിൽ തോൽവിയിലേക്ക് വഴുതിയ മത്സരം ഐതിഹാസിക വിജയത്തിലൂടെ പിടിച്ചെടുത്തതോടെ ഇൻഡ്യൻ നായകൻ വിരാട് കോഹ്‌ലി ഒരു അപൂർവനേട്ടം കൂടി സ്വന്തമാക്കി.
ലോർഡ്സിൽ കപിൽ ദേവിനും എം എസ് ധോണിക്കും ശേഷം ഒരു ടെസ്റ്റ് വിജയം നേടുന്ന ഇൻഡ്യൻ നായകനായി മാറിയിരിക്കുകയാണ് വിരാട് കോഹ്‌ലി. 1986ലായിരുന്നു കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇൻഡ്യ ആദ്യമായി ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. പിന്നീട് 28 വർഷത്തിനുശേഷം 2014ൽ എം എസ് ധോണിയുടെ നായകത്വത്തിൽ ഇൻഡ്യ വിജയം കണ്ടു. അവസാനമായി ഏഴ് വർഷങ്ങൾക്കുശേഷം കോഹ്‌ലിയും ലോർഡ്സിലെ വിജയനായകനായി.
ടെസ്റ്റിൽ ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയുടെ 37-ാമത്തെ വിജയമാണ് ലോർഡ്‌സിൽ സ്വന്തമാക്കിയത്. ഇതോടെ വിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിനെ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന നാലാമത്തെ നായകനായി കോഹ്ലി. മുൻ ദക്ഷിണാഫ്രികൻ നായകൻ ഗ്രെയിം സ്മിത് (53 ജയം), റികി പോണ്ടിംഗ് (48), സ്റ്റീവ് വോ(41) എന്നിവരാണ് ഇൻഡ്യൻ നായകന് മുന്നിലുള്ളത്.
രണ്ടാം ടെസ്റ്റിൽ അവസാന മണിക്കൂർ വരെ ഇംഗ്ലണ്ട് സമനിലക്കായി പൊരുതിയെങ്കിലും ഇൻഡ്യൻ ബൗളർമാർ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇൻഡ്യയ്ക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശർമ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വികെറ്റും വീഴ്ത്തി. സ്കോർ: ഇൻഡ്യ 364, 298-8 (ഡിക്ലയർ), ഇംഗ്ലണ്ട് 391, 120.

Keywords: England, World, News, Sports, Cricket, Cricket Test, Top-Headlines, Virat Kohli, Record, Indian Team, India, Mahendra Singh Dhoni, Kapil Dev, Virat Kohli with a rare achievement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.