ഇൻഡ്യൻ നായകൻ കൊഹ്‌ലി സചിന്റെ ഉപദേശം തേടണമെന്ന് സുനിൽ ഗവാസ്‌കര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലീഡ്‌സ്: (www.kvartha.com 26.08.2021) കോഹ്‌ലിയുടെ മോശം ഫോം മറികടക്കാന്‍ അദ്ദേഹം ബാറ്റിംഗ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കറുടെ ഉപദേശം തേടണമെന്ന് മുന്‍ ഇൻഡ്യൻ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇൻഗ്ലൻഡുമായുള്ള മൂന്നാം ടെസ്റ്റിൽ കൊഹ്‌ലി ചെറിയ സ്കോറിന് പുറത്തായതിന്നു പിന്നാലെയാണ് ഗവാസ്‌കറുടെ പ്രതികരണം.

ഓസ്‌ട്രേലിയക്കെതിരെ 2003ല്‍ തുടർ പരാജയങ്ങൾക്ക് ശേഷം സചിൻ സിഡ്‌നിയില്‍ എങ്ങനെയാണോ തിരിച്ചുവന്നത് അതുപോലെ കൊഹ്‌ലിക്കും തിരിച്ചുവരാന്‍ സാധിക്കും. എന്നാല്‍ അതിന് കൊഹ്‌ലി എത്രയും വേഗം സചിനെ വിളിച്ച് ഉപദേശം തേടണം. അദ്ദേഹം സിഡ്‌നിയില്‍ കവര്‍ ഡ്രൈവുകള്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് ക്രീസിലിയിറങ്ങിയതു പോലെ വിരാടും തയാറാവണം. കൊഹ്‌ലി ഇപ്പോൾ 2014ലെ ഇൻഗ്ലൻഡ് പര്യടനത്തിലേതുപോലെ ശരീരത്തില്‍ നിന്ന് അകലെ പോകുന്ന പന്തില്‍ ബാറ്റ് വെച്ചാണ് പുറത്താവുന്നത്. ഇത് ശരിക്കും ആശങ്കപ്പെടുത്തുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഇൻഡ്യൻ നായകൻ കൊഹ്‌ലി സചിന്റെ ഉപദേശം തേടണമെന്ന് സുനിൽ ഗവാസ്‌കര്‍

 കൊഹ്‌ലി ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തിൽ ബാറ്റ് വെച്ചാണ് പുറത്താവുന്നത്. 2014ല്‍ ഓഫ് സ്റ്റംപിന് തൊട്ടുചേര്‍ന്ന് പോകുന്ന പന്തിലായിരുന്നു താരം പുറത്തായിരുന്നതെന്നും സുനിൽ ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞു. കൊഹ്‌ലി 2014ല്‍ ഇൻഗ്ലൻഡിനെതിരെ കളിച്ച അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് മൊത്തം 134 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിരുന്നുള്ളു. ശേഷം താരം സചിന്റെ ഉപദേശം തേടിയിരുന്നു. 2018ലെ പരമ്പരയില്‍ കൊഹ്‌ലി രണ്ട് സെഞ്ചുറികള്‍ ഉള്‍പെടെ 594 റണ്‍സ് നേടി തിളങ്ങുകയും ചെയ്തു.

അവസാന 50 ഇന്നിംഗ്‌സുകളില്‍ കോഹ്‍ലിക്ക് ഒരിക്കല്‍ പോലും മൂന്നക്കം കടക്കാൻ സാധിച്ചിട്ടില്ല. 2020ന് ശേഷം കളിച്ച 10 ടെസ്റ്റില്‍ 25ല്‍ താഴെയാണ് ഇൻഡ്യൻ നായകന്റെ ബാറ്റിംഗ് ശരാശരി. ഇൻഗ്ലൻഡിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയില്‍ കളിച്ച അഞ്ച് ഇന്നിംഗ്‌സിലും ഒന്നില്‍ പോലും അര്‍ധസെഞ്ചുറി നേടാന്‍ താരത്തിനായിട്ടില്ല .

ആദ്യ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്താവുകയും രണ്ടാം ഇന്നിംഗ്‌സില്‍ താരം ബാറ്റ് ചെയ്തതുമില്ല. രണ്ടാം ടെസ്റ്റില്‍ 20, 42 എന്നിങ്ങനെ ആയിരുന്നു താരത്തിന്റെ സ്കോർ. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാകട്ടെ ഏഴ് റണ്‍സ് മാത്രമാണ് കോഹ്‌ലിയുടെ സമ്പാദ്യം.


Keywords:  News, Sports, India, England, Virat Kohli, Sachin Tendulkar, Sunil Gavaskar, Test, Cricket Test, Virat Kohli should call Sachin Tendulkar for advice says-Sunil Gavaskar.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script