'ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന വിവരം അറിയിച്ചത് ടീം പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ മുമ്പ്'; ദക്ഷിണാഫ്രികയ്‌ക്കെതിരായി കളിക്കുമെന്ന് വിരാട് കോഹ്‌ലി
Dec 15, 2021, 14:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 15.12.2021) ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന വിവരം തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിരാട് കോഹ്‌ലി. ടീം പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് അറിയിച്ചതെന്നും ദക്ഷിണാഫ്രികയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ കളിക്കുമെന്നും കോഹ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദക്ഷിണാഫ്രികയില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണ്. ദക്ഷിണാഫ്രികയില്‍ ഇതുവരെ ടെസ്റ്റ് സീരിസ് വിജയിച്ചിട്ടില്ല. വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും കോഹ്‌ലി പറഞ്ഞു.
'ഐസിസി ടൂര്‍നമെന്റുകള്‍ ജയിക്കാത്തതിനാലാവാം തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. രോഹിതുമായി പ്രശ്‌നങ്ങളൊന്നും തന്നെയില്ല. ഇക്കാര്യം താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രോഹിത് വളരെ കാര്യക്ഷമതയുള്ള ക്യാപ്റ്റനാണ്'- കോഹ്‌ലി പറഞ്ഞു.
വിരാട് കോഹ്‌ലി-രോഹിത് ശര്‍മ പോരില്‍ പരോക്ഷ മറുപടിയുമായി കായിക മന്ത്രി അനുരാഗ് ഠാകൂറും രംഗത്തെത്തിയിരുന്നു. ആരും സ്‌പോര്‍ട്‌സിന് മുകളിലല്ലെന്നും കായികമന്ത്രി പറഞ്ഞിരുന്നു. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട കായിക സംഘടന നല്‍കുമെന്നും അനുരാഗ് ഠാകൂര്‍ വ്യക്തമാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.