ICC POTM | ഒക്ടോബറിലെ ഐസിസിയുടെ മികച്ച കളിക്കാരനുള്ള അവാർഡ് വിരാട് കോഹ്‌ലിക്ക്

 


ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയുടെ സൂപർ താരം വിരാട് കോഹ്‌ലിയെ ഐസിസി ഒക്ടോബറിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഏഷ്യാ കപിലെ തകർപ്പൻ ഫോമിൽ പാകിസ്താൻറെ മുതിർന്ന ഓൾറൗണ്ടർ നിദാ ദാർ വനിതാ വിഭാഗത്തിൽ ഈ ബഹുമതി നേടി. ദക്ഷിണാഫ്രികയ്‌ക്കെതിരായ ടി20 പരമ്പരയിലെയും ടി20 ലോകകപിലെയും മികച്ച പ്രകടനത്തിനാണ് കോഹ്‌ലിക്ക് ഈ പുരസ്‌കാരം ലഭിച്ചത്
  
ICC POTM | ഒക്ടോബറിലെ ഐസിസിയുടെ മികച്ച കളിക്കാരനുള്ള അവാർഡ് വിരാട് കോഹ്‌ലിക്ക്

മാധ്യമ പ്രതിനിധികൾ, ഐസിസി ഹാൾ ഓഫ് ഫാമേഴ്‌സ്, മുൻ അന്താരാഷ്ട്ര താരങ്ങൾ, രജിസ്റ്റർ ചെയ്ത ആരാധകർ എന്നിവർക്കിടയിൽ നടത്തിയ ആഗോള വോടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് കോഹ്ലിയെയും ദാറിനെയും വിജയികളായി പ്രഖ്യാപിച്ചത്. സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ദക്ഷിണാഫ്രികയുടെ ഡേവിഡ് മില്ലർ എന്നിവർ കോഹ്‌ലിക്കെതിരെ മത്സരിച്ചെങ്കിലും ഏറ്റവും കൂടുതൽ വോടുകൾ ലഭിച്ചത് കോഹ്‌ലിക്കാണ്.

ഒക്ടോബറിലുടനീളം തന്റെ ബാറ്റിംഗ് പ്രതിഭ പുറത്തെടുത്ത കോഹ്ലി 205 റൺസ് നേടിയിരുന്നു. താരത്തിന്റെ ആദ്യത്തെ പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേട്ടമാണിത്. ഈ ടി20 ലോകകപിൽ ഇതുവരെ രണ്ട് തവണ കോഹ്‌ലി പ്ലെയർ ഓഫ് ദ മാച് ആയിട്ടുണ്ട്. നിലവിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്‌ലിയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 123 ശരാശരിയിലും 138.98 സ്‌ട്രൈക് റേറ്റിലും 246 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് അർധസെഞ്ചുറികളും ഉൾപെടുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia