Virat Kohli | ടി20 ലോകകപ് ചരിത്രത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്ലി; ലോക റെകോര്‍ഡ് തകര്‍ക്കാന്‍ വെറും 15 റണ്‍സ് മാത്രം അകലെ
Oct 30, 2022, 18:46 IST
ADVERTISEMENT
പെര്‍ത്: (www.kvartha.com) ദക്ഷിണാഫ്രികയ്ക്കെതിരായ മത്സരത്തിനിടെ ടി20 ലോകകപ് ചരിത്രത്തില്‍ 1000 റണ്‍സോ അതില്‍ കൂടുതലോ സ്കോര്‍ ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ താരമായി ഇന്‍ഡ്യയുടെ വിരാട് കോഹ്ലി. 31 മത്സരങ്ങളില്‍ നിന്ന് 1016 റണ്‍സുമായി ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോററായ മഹേല ജയവര്‍ധനെയാണ് പട്ടികയില്‍ ഒന്നാമത്.
തന്റെ 24-ാം മത്സരത്തിലാണ് (22-ാം ഇനിംഗ്സ്) കോഹ്ലി ടി20 ലോകകപില്‍ 1000 റണ്‍സ് പിന്നിട്ടത്. എന്നിരുന്നാലും, ഈ മത്സരത്തില്‍ മഹേല ജയവര്‍ധനയുടെ റെകോര്‍ഡ് തകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1001 റണ്‍സാണ് കോഹ്ലി ഇതുവരെ നേടിയിട്ടുള്ളത്. 11 പന്തില്‍ 12 റണ്‍സെടുത്ത കോഹ്ലി പുറത്താകുമ്പോള്‍ ഇന്‍ഡ്യ 6.5 ഓവറില്‍ മൂന്നിന് 41 എന്ന നിലയില്‍ തകര്‍ന്നിരുന്നു.
ടൂര്‍ണമെന്റില്‍ ജയവര്‍ധന ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 12 അര്‍ധസെഞ്ചുറികളാണ് കോഹ്ലിയുടെ സമ്പാദ്യം. ക്രിസ് ഗെയ്ല് മൂന്നാം സ്ഥാനത്താണ്. 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഏഴ് അര്‍ധസെഞ്ചുറികളും അതില്‍ പെടുന്നു.

Keywords: Latest-News, World, ICC-T20-World-Cup, World Cup, Virat Kohli, Top-Headlines, Cricket, Sports, Runs, India, Indian Team, Virat Kohli becomes second batter to score 1000 runs in T20 World Cup history.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.