Twitter followers | ട്വിറ്ററില്‍ 50 മില്യന്‍ ഫോളോവേഴ്സ് നേടുന്ന ആദ്യ ക്രികറ്റ് താരമായി വിരാട് കോഹ്ലി

 


ന്യൂഡെല്‍ഹി: (www.kvartha.com) 211 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള ഇന്‍ഡ്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ട്വിറ്ററില്‍ 50 ദശലക്ഷം ഫോളോവേഴ്സ് നേടുന്ന ആദ്യ ക്രികറ്റ് താരമായി മാറി.

Twitter followers | ട്വിറ്ററില്‍ 50 മില്യന്‍ ഫോളോവേഴ്സ് നേടുന്ന ആദ്യ ക്രികറ്റ് താരമായി വിരാട് കോഹ്ലി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (450 എം), ലയണല്‍ മെസ്സി (333 എം) എന്നിവര്‍ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ക്രികറ്റ് കളിക്കാരനും ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന മൂന്നാമത്തെ കായികതാരവുമാണ് 33 കാരനായ കോഹ് ലി. കോഹ്ലിക്ക് ഫേസ്ബുകില്‍ 49 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്, ഇത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ സാന്നിധ്യം 310 ദശലക്ഷത്തിലധികം ഫോളോവേഴ്സിലേക്ക് എത്തിക്കുന്നു.

അടുത്തിടെ കഴിഞ്ഞ 2022 ഏഷ്യാ കപില്‍ കോഹ്ലി തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തി, രണ്ട് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയുമായി ഇന്‍ഡ്യയുടെ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സും നേടിയ താരമാവുകയും ചെയ്തു.

ഒരു കാലത്ത് കളിക്കുന്ന മത്സരങ്ങളിലെല്ലാം റണ്‍സുകള്‍ വാരിക്കൂട്ടി ആരാധകരുടെ കയ്യടി നേടിയ താരത്തിന് പിന്നീട് ഫോം നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 71-ാം സെഞ്ചുറി നേടാന്‍ കോഹ്ലിക്ക് കാത്തിരിക്കേണ്ടി വന്നത് 1019 ദിവസം - ഇത് ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലെ തന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു. അഫ്ഗാനിസ്താനെതിരായ സെഞ്ചുറിക്ക് ശേഷം, താന്‍ ആഗ്രഹിച്ച രീതിയില്‍ കളിക്കാന്‍ അവസരം തന്നതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ടീം മാനേജ്മെന്റിനും കോഹ്ലി നന്ദി പറഞ്ഞു.

ടൂര്‍ണമെന്റിന് മുമ്പ്, ഒരു മാസമായി താന്‍ ഒരു പരീശീലനവും നടത്തിയിരുന്നില്ലെന്ന് കോഹ്ലി വെളിപ്പെടുത്തിയിരുന്നു, ഇത് ആദ്യമായാണ് പ്രൊഫഷണല്‍ ക്രികറ്റ് കളിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദുബൈയില്‍ ആറു സിക്സറുകളും 12 ബൗന്‍ഡറികളും പറത്തിയ ശേഷം വിരാട് കോഹ്ലി ഇങ്ങനെ പറഞ്ഞു;

ഒരു കാലത്ത് ഫോമിലെത്താന്‍ കഴിയാത്ത തന്നെ ഒരുപാട് പേര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. തന്റെ മോശം സമയങ്ങളിലെല്ലാം തനിക്കൊപ്പം നിന്നത് അനുഷ്ടകയാണ്. ഈ സമയങ്ങളിലും അവള്‍ തനിക്കൊപ്പം തന്നെയുണ്ട്. കയ്യിലണിഞ്ഞ മോതിരത്തില്‍ ചുംബിച്ച കോഹ് ലി ഈ സെഞ്ചുറി അനുഷ്ടകയ്ക്കും മകള്‍ വാമികയ്ക്കും സമര്‍പിക്കുന്നുവെന്നും പറഞ്ഞു. കളിയില്‍ നിന്നും വിട്ടുനിന്ന അവസരത്തില്‍ ഒരു പാട് കാര്യങ്ങളെ കുറിച്ച് ചിന്തിച്ചുവെന്നും കോഹ് ലി പറഞ്ഞു.

കോഹ്ലിയുടെ ആദ്യ ടി20 സെഞ്ചുറിയാണിത്, ഈ വര്‍ഷം അവസാനം ആസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഇപ്പോള്‍ ഇന്‍ഡ്യന്‍ ടീമിന് ആശ്വാസമായി കോഹ് ലി ഫോമില്‍ തിരിച്ചെത്തി എന്നത്.

Keywords: Virat Kohli becomes first cricketer to reach 50 million Twitter followers, New Delhi, Asia-Cup, Virat Kohli, Cricket, Sports, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia