Virat Kohli | 'അദ്ദേഹം എല്ലായിടത്തുമുണ്ട്, വെള്ളക്കുപ്പിയില്‍ പോലും'; ധോണിയെ കുറിച്ച് വിരാട് കോഹ്ലി

 


മുംബൈ: (www.kvartha.com) കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ സുഹൃത്തുക്കളാണ് ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണിയും വിരാട് കോഹ്ലിയും. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടുകള്‍ നിരവധി മത്സരങ്ങളിലാണ് ഇന്‍ഡ്യയെ ജയത്തിലേക്ക് നയിച്ചത്. നിലവില്‍ ഇന്‍ഡ്യന്‍ ക്രികറ്റിലെ ഏറ്റവും വിപണിമൂല്യമുള്ള രണ്ട് താരങ്ങളാണ് ഇരുവരും. അന്താരാഷ്ട്ര ക്രികറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ജനപ്രീതിക്കും താരമൂല്യത്തിനും ഇന്നും ഒട്ടും കുറവു വന്നിട്ടില്ല.

Virat Kohli | 'അദ്ദേഹം എല്ലായിടത്തുമുണ്ട്, വെള്ളക്കുപ്പിയില്‍ പോലും'; ധോണിയെ കുറിച്ച് വിരാട് കോഹ്ലി

ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് ഇടയ്ക്കിടെ കോഹ്ലി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധി തവണയാണ് ഇത്തരത്തില്‍ കോഹ്ലി ധോണിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അത്തരത്തില്‍ ധോണിയുടെ ചിത്രമുള്ള വെള്ളക്കുപ്പിയുടെ ഫോടോയാണ്  ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലി പങ്കുവെച്ചത്. 'അദ്ദേഹം എല്ലായിടത്തുമുണ്ട്. വെള്ളക്കുപ്പിയില്‍ പോലും' എന്നായിരുന്നു അതിന് അദ്ദേഹം കാപ്ഷന്‍ നല്‍കിയത്. ഈ സ്റ്റോറി ഇപ്പോള്‍ ക്രികറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.

Virat Kohli | 'അദ്ദേഹം എല്ലായിടത്തുമുണ്ട്, വെള്ളക്കുപ്പിയില്‍ പോലും'; ധോണിയെ കുറിച്ച് വിരാട് കോഹ്ലി

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ ധോണി വിളിച്ച കാര്യം ഏഷ്യാകപിനിടെ കോഹ്ലി പറഞ്ഞിരുന്നു. ധോണിയുടെ ജന്മദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായും കോഹ്ലി എത്തിയിരുന്നു. ധോണി ക്യാപ്റ്റനായും വിരാട് കോഹ്ലി വൈസ് ക്യാപ്റ്റനായും നിരവധി മത്സരങ്ങള്‍ ഇന്‍ഡ്യ മികവുകാട്ടിയിരുന്നു.

'ധോണിയുടെ കീഴില്‍ കളിക്കുകയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലം' എന്നാണ് ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ കോഹ്ലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Keywords: ‘He’s everywhere. Even on the water bottle’: Virat Kohli posts Instagram story on MS Dhoni, Mumbai, News, Sports, Cricket, Virat Kohli, Mahendra Singh Dhoni, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia