ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സ്‌പോട്ട് ഫിക്‌സിങ് കേസ് പുതിയ വിഴിത്തിരിവിലേക്ക്. മലയാളി താരം എസ്. ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ പിടിയിലായതിനെ തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും അറസ്റ്റുകളും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും സംശയത്തിന്റെ നിഴലില്‍ ആയതാണ് സംഭവത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കുന്നത്.
ധോണിയുടെ ഭാര്യ സാക്ഷി ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ക്കെല്ലാം ഗാലറിയില്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാതുവെപ്പുകാരനും ബോളിവുഡ് നടനുമായ വിന്ദു ധാരാസിങ് സാക്ഷിക്കൊപ്പമാണ് ഗാലറിയില്‍ ഇരിക്കാറുളളത്. ഇതോടെയാണ് ധോണിയും സംശയത്തിന്റെ നിഴലില്‍ ആയത്. വിന്ദുവും സാക്ഷിയും അടുത്തടുത്ത സീറ്റുകളിലിരുന്ന് കളി കാണുകയും ആവേശനിമിഷങ്ങളില്‍ ആഹ്‌ളാദം പങ്കുവെക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് സംശയം ബലപ്പെടുത്തുന്നു.
ശ്രീശാന്ത് ചോദ്യം ചെയ്യലിനിടെ ധോണിക്കെതിരെ മൊഴികൊടുത്തതിന് പിന്നാലെയാണ് വിന്ദു അറസ്റ്റിലായത്. മുംബയ് ഇന്ത്യന്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിനാണ് സാക്ഷിയും വിന്ദുവും ഒന്നിച്ചുകണ്ടത്. മത്സരത്തിലുടനീളം ഒന്നിച്ചിരുന്ന ഇരുവരെയും കളിക്കിടെ ടെലിവിഷന്‍ കാമറകള്‍ പലതവണ പകര്‍ത്തിയിരുന്നു. എന്തായാലും ഐ പി എല്‍ കോഴവിവാദം പുതിയ മാനങ്ങളിലേക്ക് കടന്നുവെന്നതില്‍ തര്‍ക്കമില്ല.
Key Words: Spot-fixing scandal , Indian Premier League, Kings XI Punjab , Preity Zinta, Ness Wadia , IPL governing council, Rajdeep Sardesai, Preity, IPL, Polygraph test

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.