റോയല്‍ ചലഞ്ചേഴ്‌സിലെ കളിക്കാരും പാപ്പരാവുമോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റോയല്‍ ചലഞ്ചേഴ്‌സിലെ കളിക്കാരും പാപ്പരാവുമോ?
ബാംഗളൂര്‍: മദ്യവ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കടത്തില്‍ മുങ്ങിയതോടെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സും പ്രതിസന്ധിയിലാവുമെന്ന് സൂചന. വിമാനക്കമ്പനിയിലെപ്പോലെ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രതിഫലം മുടങ്ങുമെന്നാണ് ബാഗ്ലൂരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മുന്‍നിര താരങ്ങളായ ഡാനിയല്‍ വെട്ടോറി, എ ബി  ഡിവിലിയേഴ്സ് , ക്രിസ് ഗെയ്ല്‍ ,  തിലകരത്നെ ദില്‍ഷന്‍ , വിരാട് കോലി തുടങ്ങിയവര്‍ ബാംഗ്ലൂരിന്റെ താരങ്ങളായിരുന്നു. ടീമില്‍ അംഗങ്ങളായിരുന്ന അഞ്ച് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് ഇതുവരെ പണം  കിട്ടിയിട്ടില്ലെന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഐറിഷ് പറഞ്ഞു.

ദക്ഷിണാഫ്രിക്ക കൂടാതെ ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കളിക്കാര്‍ക്കും പണം ലഭിച്ചിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് മാത്രമല്ല, ഡെക്കാന്‍ ചാര്‍ജേഴ്‌സും മുഴുവന്‍ തുക ഇതുവരെ നല്‍കിയിട്ടില്ല.

ഇതേസമയം സാമ്പത്തിക പ്രതിസന്ധി ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലെന്നും കളിക്കാര്‍ക്ക് കാലതാമസം കൂടാതെ പണം നല്‍കുമെന്നു വിജയ് മല്യയുടെ യുബി ഗ്രൂപ്പ് വക്താവ്  പ്രതികരിച്ചു.

SUMMARY: Liquor tycoon Vijay Mallya is having trouble paying salaries not just to his Kingfisher Airlines staff, but also to players contracted to his IPL team, Royal Challengers Bangalore.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia