ഹൈദരാബാദ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് വാങ്ങാന്‍ പ്രമുഖ കമ്പനിയായ വീഡിയോക്കോണ്‍ രംഗത്ത്. ഡെക്കാന്‍ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലുളള ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ബിസിസിഐയുടെ സമ്മതത്തോടെയാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് വില്‍ക്കുന്നത്. സെപ്റ്റംബര്‍ 13വരെയാണ് ലേലത്തിന് ടെന്‍ഡര്‍ നല്‍കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീം വാങ്ങാന്‍ വീഡിയോക്കോണിന് താല്‍പര്യമുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത് പറഞ്ഞു. വീഡിയോക്കോണിന്റെ ബ്രാന്‍ഡുകളെ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഐ പി എല്‍ ടീം. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോക്കോണ്‍ നേരത്തേയും ഐ പി എല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലംകാണാതെ പോവുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീം വില്‍ക്കുന്നത്. ഈ പ്രതിസന്ധി ഏറ്റെടുക്കണം എന്ന ഉപാധിയിന്‍മേലാണ് ബിസിസിഐ ടീം ലേലം ചെയ്യുന്നത്.ടീം ഹൈദരാബാദില്‍ തന്നെ തുടരണം, പേര് ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്ന് തന്നെ നിലനിര്‍ത്തണം, ടീമിനുള്ള കടങ്ങളെല്ലാം വീട്ടണം തുടങ്ങിയ നിബന്ധനകളും പുതിയ ഉടമകള്‍ പാലിക്കേണ്ടതുണ്ട്.
SUMMARY: Videocon Industries is one of the front runners to buy out Deccan Chargers, the Deccan Chronicle Holdings Ltd (DCHL)-owned Indian Premier League's Hyderabad franchisee.
key words: Videocon Industries, Deccan Chargers, z Deccan Chronicle Holdings Ltd , Indian Premier League, Hyderabad franchisee, sports, cricket, Deccan Chargers team, Videocon, ipl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.