ടോകിയോ ഒളിംപിക്‌സിന് ഒരാഴ്ച കൂടി; മുന്‍ ഒളിംപിക്‌സ് വെളളി മെഡല്‍ ജേതാവായ ജര്‍മന്‍ വനിതാ ടെനിസ് താരം ആഞ്ചെലിക് കെര്‍ബര്‍ ഗെയിമില്‍നിന്ന് പിന്മാറി

 



ടോകിയോ: (www.kvartha.com 17.07.2021) ടോകിയോ ഒളിംപിക്‌സ് അടുക്കവെ, മുന്‍ മെഡല്‍ ജേതാക്കളായ വിക്ടോറിയ അസരെങ്ക, ആഞ്ചെലിക് കെര്‍ബര്‍ എന്നിവര്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയതായി വ്യാഴാഴ്ച അറിയിച്ചു. തുടരെ ചാംപ്യന്‍ഷിപുകളില്‍ പങ്കെടുത്തു ക്ഷീണിച്ചതു കൊണ്ടാണ് പിന്‍മാറ്റമെന്ന് മുന്‍ ഒളിംപിക്‌സ് വെളളി മെഡല്‍ ജേതാവായ ജര്‍മന്‍ വനിതാ ടെനിസ് താരം ആഞ്ചെലിക് കെര്‍ബര്‍ അറിയിച്ചു. റിയോ ഡി ജനീറോയില്‍ 2016 ല്‍ നടന്ന ഒളിമ്പിക്‌സില്‍ ജര്‍മനിക്കുവേണ്ടി വനിതാ സിംഗിള്‍സില്‍ 33 കാരിയായ കെര്‍ബര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 

അസരെങ്ക 2012 ലെ ലന്‍ഡനില്‍ നടന്ന സമര്‍ ഗെയിംസില്‍ സിംഗിള്‍സില്‍ ബെലാറസിന് വെങ്കലവും മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണവും നേടി. കോവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നാണ് അസരെങ്ക ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറുന്നതെന്ന് അറിയിച്ചു. 

കോവിഡ് -19 പാന്‍ഡെമിക്കിലെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി അസറെങ്ക ഇന്‍സ്റ്റാഗ്രാമില്‍ തീരുമാനം പ്രഖ്യാപിച്ചു. 'മുന്‍ ഗെയിംസില്‍ ബെലാറസിനെ പ്രതിനിധീകരിച്ച് സ്വര്‍ണം നേടിയ അത്ഭുതകരമായ നിരവധി ഓര്‍മ്മകള്‍ എനിക്കുണ്ട്, എന്നാല്‍ ഇപ്പോള്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളോടും കൂടി, എനിക്കും എന്റം ടീമിനും വേണ്ടിയുള്ള ശരിയായ തീരുമാനമാണിതെന്ന് എനിക്കറിയാം,' അസരെങ്ക എഴുതി.

'ബെലാറസിനെ പ്രതിനിധീകരിച്ച് 2024 ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു! എന്റെ എല്ലാ കായികതാരങ്ങള്‍ക്കും സുരക്ഷിതവും ആരോഗ്യകരവും വിജയകരവുമായ ഗെയിമുകള്‍ നേരുന്നു.' അസരെങ്ക കുറിച്ചു. 

ടോകിയോ ഒളിംപിക്‌സിന് ഒരാഴ്ച കൂടി; മുന്‍ ഒളിംപിക്‌സ് വെളളി മെഡല്‍ ജേതാവായ ജര്‍മന്‍ വനിതാ ടെനിസ് താരം ആഞ്ചെലിക് കെര്‍ബര്‍ ഗെയിമില്‍നിന്ന് പിന്മാറി


2012 ലും 2013 ലും ഓസ്ട്രേലിയന്‍ ഓപെണ്‍ ചാമ്പ്യന്‍ഷിപുകള്‍ ഉള്‍പെടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായി 21 ഡബ്ല്യുടിഎ സിംഗിള്‍സ് കിരീടങ്ങള്‍ അസരെങ്ക നേടിയിരുന്നു.

ജപാനിലെ സമര്‍ ഗെയിംസ് ഒഴിവാക്കുന്ന മറ്റ് പ്രധാന താരങ്ങള്‍ സെറീന വില്യംസ്, സിമോണ ഹാലെപ്, ബിയാങ്ക ആന്‍ഡ്രീസ്‌കു, റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, ഡൊമിനിക് തീം എന്നിവരാണ്.

അതിനിടെ ടോകിയോയില്‍ ആറു മാസത്തിനിടെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് നിരക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. 1308 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരി 21നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബുധനാഴ്ച 1149 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ടോകിയോയില്‍ സര്‍കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 19നാണ് നിലവില്‍ വരുന്നത്.

Keywords:  News, World, International, Japan, Tokyo, Tokyo-Olympics-2021, Sports, Tennis, Victoria Azarenka, Angelique Kerber withdraw from Olympics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia