സ്‌പോര്‍ട്‌സ് ലേഖകന്‍ കെ.പി.ആര്‍ കൃഷ്ണന്‍ അന്തരിച്ചു

 


കണ്ണൂര്‍: (www.kvartha.com 26.09.2015) പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആര്‍ ഗോപാലന്റെയും കെ.പി.ആര്‍ രയരപ്പന്റെയും ഇളയ സഹോദരനുമായ കെ.പി.ആര്‍ കൃഷ്ണന്‍ (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

കളി സംഘാടകന്‍, കളിയെഴുത്തുകാരന്‍, സര്‍ക്കസ് പ്രേമി എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 'കെപിയാര്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
60 കളിലും 70 കളിലും കെ.പി.ആര്‍ എന്ന മൂന്നക്ഷരം കേരളത്തിലെ മുക്കിലും മൂലയിലും
അറിയപ്പെട്ടിരുന്നു. വിനോദ്, പ്രഭ, സാരഥി, കെ എന്നീ തൂലികാനാമങ്ങളിലെല്ലാം കെപിയാര്‍ അറിയപ്പെട്ടിരുന്നു.

അരനൂറ്റാണ്ട് മുമ്പ് മാതൃഭൂമിക്ക് വേണ്ടി കടല്‍കടന്ന് കാല്‍പ്പന്തുകളിയെഴുതിയ അദ്ദേഹം ഫുട്‌ബോള്‍ പ്രേമികളുടെ സംശയങ്ങള്‍ ദുരീകരിച്ചുകൊടുത്തിരുന്നു. മൈക്കുമായി കാണികളെ ഹരം പിടിപ്പിക്കുന്ന കമന്റുകളും വിശേഷങ്ങളുമായി ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം നിറഞ്ഞുനിന്നു.
സ്‌പോര്‍ട്‌സ് ലേഖകന്‍ കെ.പി.ആര്‍ കൃഷ്ണന്‍ അന്തരിച്ചു

Also Read:
യാത്രയായത് കര്‍മോത്സുകനായ പണ്ഡിതശ്രേഷ്ടന്‍

Keywords:  Veteran sports writer KPR passes away, Kannur, Football, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia