CK Naidu Trophy | തലശേരിക്ക് അഭിമാനമായി വരുണ്‍ നായനാര്‍ സി കെ നായിഡു ട്രോഫിയില്‍ പാഡണിയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) കേണല്‍ സി കെ നായിഡു ട്രോഫി ക്രികറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി കണ്ണൂര്‍ ജില്ലക്കാരനായ വരുണ്‍ നായനാര്‍ പാഡണിയും.
                       
CK Naidu Trophy | തലശേരിക്ക് അഭിമാനമായി വരുണ്‍ നായനാര്‍ സി കെ നായിഡു ട്രോഫിയില്‍ പാഡണിയും

കണ്ണൂര്‍ക്കാരനായ എ കെ രാഹുല്‍ ദാസാണ് കേരള ടീമിന്റെ ട്രെയിനര്‍. 2019 ല്‍ 19 വയസ്സിന് താഴെയുള്ള ഇന്‍ഡ്യന്‍ ടീം അംഗമായിരുന്നു വരുണ്‍. ദക്ഷിണാഫ്രികയ്‌ക്കെതിരെ ഇന്‍ഡ്യ ഒന്‍പതു വികറ്റിന് വിജയിച്ച ആ മല്‍സരത്തില്‍ വരുണ്‍ പുറത്താകാതെ 19 റണ്‍സ് നേടിയിരുന്നു. 2021-22 സീസണില്‍ കേരള രഞ്ജി ട്രോഫി ടീമംഗമായിരുന്നു വരുണ്‍. 2021-22 സീസണില്‍ അന്‍ഡര്‍ 23 ഇന്‍ഡ്യ എമേര്‍ജിങ് ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്‍ഡര്‍ 14, അന്‍ഡര്‍ 16, അന്‍ഡര്‍ 19 എന്നീ വിഭാഗങ്ങളില്‍ കേരള ടീമിനെ വരുണ്‍ നയിച്ചിട്ടുണ്ട്. 2016 ല്‍ കോണോര്‍വയല്‍ ക്രികറ്റ് സ്റ്റേഡിയത്തില്‍ ഉത്തരമേഖലാ അന്‍ഡര്‍ 14 ക്രികറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോടിനെതിരെ കണ്ണൂരിന്റെ വിജയത്തില്‍ മിന്നുന്ന പ്രകടനവുമായിട്ടായിരുന്നു അരങ്ങേറ്റം.

വലം കൈയ്യന്‍ ബാറ്റ്‌സ്മാനായ വരുണ്‍ മികച്ച വികറ്റ് കീപര്‍ കൂടിയാണ്. ധര്‍മ്മടം സീഗള്‍സ് ക്രികറ്റ് ക്ലബ് താരമാണ് വരുണ്‍. കൂത്തുപറമ്പ് കരല്‍ കുടുംബാംഗമായ ദീപക് കരലിന്റേയും പയ്യന്നൂര്‍ വേങ്ങയില്‍ കുടുംബാംഗമായ പ്രിയയുടേയും മകനായ വരുണ്‍ നായനാര്‍ ജനിച്ചത് പയ്യന്നൂര്‍ ആണെങ്കിലും വളര്‍ന്നത് ദുബായിലാണ്. സഹോദരന്‍ ഗോവിന്ദ് നായനാര്‍.

മൂന്നാം തവണയാണ് കേരള ടീമിലേക്ക് എ കെ രാഹുല്‍ദാസ് നിയമിതനാകുന്നത്. 2017-18 സീസണില്‍ 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ കേരള ടീമിന്റെ ട്രെയിനറായിരുന്നു. 2021-22 സീസണില്‍ കേണല്‍ സി കെ നായിഡു ട്രോഫിയില്‍ കേരള ടീമിന്റെ ട്രയിനര്‍ ആയിരുന്നു രാഹുല്‍. ബിസിസിഐ 'ലെവല്‍ എ' സര്‍ടിഫൈഡ് കോചായ രാഹുല്‍ദാസ് പ്രീഹാബ് അകാഡമിയില്‍ നിന്ന് സ്‌ട്രെങ്ത് ആന്‍ഡ് കണ്‍ഡീഷനിങ് കോഴ്‌സില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അന്‍ഡര്‍ 16 മുന്‍ സംസ്ഥാന താരമായ രാഹുല്‍ദാസ് നാല് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാല ക്രികറ്റ് ടീം ക്യാപ്റ്റനായിരുന്നു. അന്‍ഡര്‍ 14, അന്‍ഡര്‍ 16, അന്‍ഡര്‍ 19, അന്‍ഡര്‍ 23 ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു രാഹുല്‍.

സെന്റ് ജോസഫ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ഗവ. ബ്രണന്‍ കോളജ്, തലശ്ശേരി സ്റ്റുഡന്റ്‌സ് സ്‌പോര്‍ടിങ് ക്ലബ്, തലശ്ശേരി ബ്രദേഴ്‌സ് ക്രികറ്റ് ക്ലബ്, തലശ്ശേരി ബി കെ 55 ക്രികറ്റ് ക്ലബ് എന്നീ ടീമുകള്‍ക്ക് വേണ്ടി ജില്ലാ ലീഗ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ഗവണ്‍മെന്റ് ബ്രണന്‍ കോളജ്, സ്‌കൂള്‍ ഓഫ് ഫിസികല്‍ എഡ്യൂകേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മങ്ങാട്ട് പറമ്പ് ക്യാംപസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധര്‍മ്മടം അട്ടാരക്കുന്ന് രമണികയില്‍ ദാസന്റെയും രമണിയുടേയും മകനാണ്. ഭാര്യ മിഥുന. സഹോദരന്‍ രോഹില്‍ദാസ്.

എലൈറ്റ് ഗ്രൂപ് ഡിയില്‍ സൗരാഷ്ട്ര, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. ജനുവരി 15ന് ഡല്‍ഹിയില്‍ വെച്ച് ഡല്‍ഹിയുമായിട്ടാണ് കേരളത്തിന്റെ മല്‍സരം. കൃഷ്ണ പ്രസാദാണ് ടീം ക്യാപ്റ്റന്‍.

Keywords:  Latest-News, Kerala, Kannur, Top-Headlines, Thalassery, Sports, Cricket, Varun Nayanar in CK Naidu Trophy; Proud moment for Thalassery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia