ചെല്‍സിക്കും യുണൈറ്റഡിനും ജയം

 


ചെല്‍സിക്കും യുണൈറ്റഡിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ഫുള്‍ഹാമിനെയും തോല്‍പിച്ചു.

റോബിന്‍ വാന്‍പേഴ്‌സിയും ഷിന്‍ജി കഗാവയും മാന്‍യുവിന് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ വെയ്ന്‍ റൂണി പരുക്കേറ്റ് പുറത്തായി. വാന്‍പേഴ്‌സി, കവാഗ എന്നിവര്‍ ഗോളുകളോടെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ഡേവിഡ് സില്‍വയുടെ ബൂട്ടില്‍ നിന്നായിരുന്നു മൂന്നാമത്തെ ഗോള്‍. ഡാമിയന്‍ ഡഫും വിദിച്ചുമാണ് ഫുള്‍ഹാമിന്റെ സ്‌കോറര്‍മാര്‍.

ഫെര്‍ണാണ്ടോ ടോറസിന്റെയും ഏദന്‍ ഹസാര്‍ഡിന്റെയും ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം.


SUMMARY: Chelsea reached paradise when they won the Champions League last season; now they have found this other Eden. Eden Hazard, the pounds 35m play-maker has already turned the Premier League into his play-ground.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia