ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഒളിംപിക് ചരിത്രത്തിലെ പ്രോജ്വല താരമായി ഉദിച്ചുയര്‍ന്നു. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്‍ണം നേടിയാണ് ബോള്‍ട്ടിന്റെ അശ്വമേധം. ഇതോടെ സ്പ്രിന്റ് ഡബിള്‍ നിലനിറുത്തുന്ന ആദ്യഒളിംപ്യനായി ബോള്‍ട്ട്.
ബോള്‍ട്ട് 19.32 സെക്കന്‍ഡിലാണ് 200 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ബോള്‍ട്ടിനു പിന്നില്‍ ജമൈക്കയുടെ തന്നെ യോഹാന്‍ ബ്ലേക്ക് (19.44) വാറന്‍ വീര്‍ (19.84) എന്നിവര്‍ യഥാക്രമം രണ്ടു മൂന്നു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ബോള്‍ട്ടിന് കനത്ത വെല്ലുവിളിയാണ് ബ്ലേക്ക് ഉയര്‍ത്തിയത്. 200 മീറ്ററില്‍ ജമൈക്കന്‍ താരങ്ങള്‍ തൂത്തുവാരിയപ്പോള്‍ അമേരിക്കയുടെ സ്പിയര്‍മോന്‍ വാലസ് നാലാമതായി.
തുടര്‍ച്ചയായ രണ്ട് ഒളിന്പിക്‌സുകളില്‍ 100,200 മീറ്ററുകളില്‍ സ്വര്‍ണം നേടുന്ന ആദ്യതാരമാണ് ബോള്‍ട്ട്. രണ്ട് ഇനങ്ങളിലെയും ഒളിംപിക്- ലോകറെക്കോര്‍ഡുകളും ബോള്‍ട്ടിന്റെ പേരിലാണ്.
SUMMARY: Usain Bolt made history on Thursday when the Jamaican successfully defended his Olympic 200m crown to claim an unprecedented second successive sprint double.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

