Scam | സാമ്പത്തിക തട്ടിപ്പിന് ഇരയായി അത്‌ലറ്റിക്‌സ് ഇതിഹാസം ഉസൈൻ ബോൾട്ട്; നഷ്ടപ്പെട്ടത് 12 മില്യൺ ഡോളർ; അകൗണ്ടിൽ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം
Jan 19, 2023, 12:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കിംഗ്സ്റ്റൺ: (www.kvartha.com) ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനും അത്‌ലറ്റിക്‌സ് ഇതിഹാസവുമായ ഉസൈൻ ബോൾട്ടിന്റെ നിക്ഷേപ അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് ഡോളർ നഷ്ടമായതായി പരാതി. കിംഗ്സ്റ്റൺ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 12 മില്യൺ ഡോളറാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ
ലിന്റൺ പി ഗോർഡൻ അറിയിച്ചു.
ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. 12,000 ഡോളർ മാത്രമാണ് ഇപ്പോൾ അക്കൗണ്ടിൽ അവശേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. ബോൾട്ടിന്റെ
ആജീവനാന്ത സമ്പാദ്യത്തിന്റെ ഭാഗമായിരുന്നു ഈ അക്കൗണ്ടെന്നാണ് മാധ്യമ റിപോർട്ടുകൾ. ജനുവരി 11നാണ് അക്കൗണ്ടിലെ തട്ടിപ്പിനെ കുറിച്ച് ബോൾട്ട് ആദ്യം അറിഞ്ഞതെന്നാണ് വിവരം.
അതേസമയം കമ്പനിയിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്ന് സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. മുൻ ജീവനക്കാരന്റെ പ്രവർത്തനത്തെക്കുറിച്ച് തങ്ങൾക്ക് ബോധ്യപ്പെട്ടതായും വിഷയം പൊലീസിന് കൈമാറിയതായും പണം തിരികെ ലഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായ ഉസൈൻ ബോൾട്ട് എട്ട് തവണ ഒളിമ്പിക് ചാമ്പ്യനാണ്. എക്കാലത്തെയും മികച്ച സ്പ്രിന്റ് അത്‌ലറ്റായി ബോൾട്ട് കണക്കാക്കപ്പെടുന്നു.
Keywords: News,World,international,Top-Headlines,Fraud, Case,Complaint,Sports,Player,Police, Usain Bolt Loses $12 Million In Financial Scam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

