ഇതാ... ഉസൈന്‍ ബോള്‍ട്ടിന്റെ വിജയരഹസ്യം

 


ഇതാ... ഉസൈന്‍ ബോള്‍ട്ടിന്റെ വിജയരഹസ്യം
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനാണ് ഉസൈന്‍ ബോള്‍ട്ട്. സമയത്തെ വേഗംകൊണ്ട് കീഴടക്കുന്ന അത്ഭുത മനുഷ്യന്‍. എന്തായിരിക്കാം ബോള്‍ട്ടിന്റെ വിജയരഹസ്യം. പരിശീലനം ആണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പരിശിലനത്തിന് പുറമെ മറ്റൊരുകാര്യം കൂടിയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ലണ്ടന്‍ ഒളിംപിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തോടെ ഇതിഹാസ പദവിയിലേക്കുയര്‍ന്ന ഉസൈന്‍ ബോള്‍ട്ടിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരു സുന്ദരിയാണെന്നാണ് കണ്ടെത്തല്‍.  22 കാരി മെഗാന്‍ എഡ്വേര്‍ഡ്‌സാണത്രേ ആ സുന്ദരി. ഇംഗ്ലണ്ടിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ അക്കൗണ്ട്‌സ് വര്‍ക്കറായി ജോലി ചെയ്യുകയാണ് മെഗാന്‍.

ദ സണ്‍ ദിനപത്രമാണ് ബോള്‍ട്ടിന്റെ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. ജമൈക്കയുടെ ടീം കിറ്റ് പുറത്തിറക്കല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. കണ്ടപ്പോള്‍ തന്നെ ഇരുവരുടെയും മനസില്‍ അനുരാഗം മുളച്ചുവത്രേ. ചടങ്ങിനൊടുവില്‍ പരസ്പരം നമ്പരുകള്‍ കൈമാറാനും ഇരുവരും മറന്നില്ല. പിന്നീട് ഫോണ്‍ സംഭാഷണങ്ങള്‍ ഇരുവരെയും പ്രണയത്തിലേക്ക് എടുത്തുചാടിച്ചു.

ലണ്ടന്‍ ഒളിംപിക്‌സ് നടക്കുന്ന സമയങ്ങളില്‍ ഇരുവരും പതിവായി ഒരുമിച്ച് പുറത്ത് പോകാറുണ്ടായിരുന്നുവെന്നും ഏറെ സമയം ഒരുമിച്ച് ചെലവഴിക്കാറുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മെഗാനൊത്ത് ചിലവഴിച്ച ഈ സുന്ദര നിമിഷങ്ങളാണ് ബോള്‍ട്ടിനെ ട്രിപ്പിള്‍ സ്വര്‍ണത്തിളക്കത്തിലേക്ക് നയിച്ചതെന്നാണ് സണ്‍ പത്രം പറയുന്നത്. ഡാര്‍ട്ട്‌ഫോര്‍ഡ് ഹരിയേഴ്‌സ് അത്‌ലറ്റിക്‌സ് ക്‌ളബ്ബില്‍ ജൂനിയര്‍ അത്‌ലറ്റായ മെഗാന്‍ ബോള്‍ട്ടിനൊപ്പം ഏത് സമയവും കൂടെയുണ്ടായിരുന്നുവത്രേ. തന്റെ വിജയശേഷം ലണ്ടനിലെ ബ്രിക്ക് ലെയ്‌നില്‍ ബോള്‍ട്ട് സംഘടിപ്പച്ച പാര്‍ട്ടിയിലും മെഗാന്‍ നിറസാന്നിധ്യമായിരുന്നു.
മാത്രമല്ല മെഗാന്‍ ഫേസ്ബുക്ക് പേജില്‍ ബോള്‍ട്ടിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

SUMMARY: British model Megan Edwards is said to have helped Usain Bolt focus on his triple Olympic win, with a string of secret dates during London 2012. The sprint king met gorgeous Edwards, 22, from Dartford, Kent, as they appeared on the catwalk together to model Jamaica's team kit ahead of the Games.

key words:
British model, Megan Edwards, Usain Bolt , triple Olympic win, secret dates , London 2012, gorgeous Edwards, Dartford, Kent, catwalk, Games, accounts worke,  triple Games glory , junior athlete ,Dartford Harriers Athletics club,  Yohan Blake, boxers Amir Khan and Lennox Lewis,  hip-hop artist Nas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia