ബോള്‍ട്ടിളകിയില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബോള്‍ട്ടിളകിയില്ല

ലണ്ടന്‍ : ഒളിംപിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌പ്രിന്റര്‍ താനാണെന്ന് തെളിയിച്ച് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സ്വര്‍ണം നിലനിറുത്തി. സ്വന്തം ഒളിംപിക് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ബോള്‍ട്ടിന്റെ സ്വപ്‌നനേട്ടം. ജമൈക്കന്‍ താരമായ ബോള്‍ട്ട് 9.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തു. സഹതാരം യോഹാന്‍ ബ്ലേക്ക് വെളളിയും (9.75സെ) നാലുവര്‍ഷത്തെ വിലക്കിന് ശേഷം ട്രാക്കിലെത്തിയ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ (9.79സെ) വെങ്കലവും നേടി. മുന്‍ലോക ചാമ്പ്യന്‍ അസഫ പവലിന് അവസാനക്കാരനാവാനേ കഴിഞ്ഞുളളൂ.

80000 പേര്‍ തിങ്ങിനിറഞ്ഞ ഗാലറികളിലേക്ക് വേഗത്തിന്റെ തീപ്പൊരി ചിതറിയായിരുന്നു ബോള്‍ട്ടിന്റെ കുതിപ്പ്. 2007ലെ ലോകചാമ്പ്യന്‍ ടൈസണ്‍ ഗേ നാലാമനായി.

SUMMARY: Jamaica's Usain Bolt sealed his status as the greatest sprinter of all time after retaining the men's Olympic 100m title with an electrifying display on Sunday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia