റിലേയിലും ജമൈക്ക; ബോള്‍ട്ടിന് മൂന്നാം സ്വര്‍ണം

 


റിലേയിലും ജമൈക്ക; ബോള്‍ട്ടിന് മൂന്നാം സ്വര്‍ണം
ലണ്ടന്‍ : ട്രാക്കില്‍ തീപ്പൊരി ചിതറി ഉസൈന്‍ ബോള്‍ട്ട് ലണ്ടന്‍ ഒളിംപിക്സിലെ മൂന്നാം സ്വര്‍ണം നേടി.പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്‌ളേക്കുമടങ്ങിയ ജമൈക്ക ലോക റെക്കാഡോടെ സ്വര്‍ണം സ്വന്തമാക്കി.

ബെയ്ജിംഗില്‍ 36.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്ക തങ്ങളുടെ തന്നെ റെക്കാഡാണ് തിരുത്തിയത്. 37.10 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ലണ്ടനില്‍ ചരിത്രമായത്. അമേരിക്ക ( 37.04 സെക്കന്‍ഡ്) വെള്ളിയും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ (38.12) വെങ്കലവും നേടി.

തീപ്പൊരി ചിതറിയ പന്തയത്തില്‍ ബോള്‍ട്ടിന്റെ കുതിപ്പാണ് ജമൈക്കയെ റെക്കോര്‍ഡിലേക്കും സ്വര്‍ണത്തിലേക്കും നയിച്ചത്. മത്സരശേഷം ബാറ്റണു വേണ്ടി ബോള്‍ട്ട് സംഘാടകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും സംഘാടകര്‍ നല്‍കിയില്ല.

നേരത്തേ, 100 , 200 മീറ്ററുകളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.

Summary: Usain Bolt finally delivered what he had denied fans with his previous two victories at the London Games — a world record.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia