SWISS-TOWER 24/07/2023

യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ദ്യോകോവിച്ചിന്

 


ന്യൂയോര്‍ക്ക്: (www.kvartha.com 14.09.2015) യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. ഫൈനലില്‍ റോജര്‍ ഫെഡററെ 65, 57, 64, 64 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് ചാമ്പ്യനായത്.

ദ്യോക്കോവിച്ച് ഇത് രണ്ടാംതവണയാണ് നേട്ടം സ്വന്തമാക്കുന്നത്. ഈ വര്‍ഷം ആസ്‌ത്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ദ്യോക്കോവിച്ചിന്റെ പത്താം ഗ്രാന്‍സ്ലാം കിരീടമാണിത്.
മഴമൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ മത്സരം ആരംഭിച്ചത്.

ആദ്യ സെറ്റ് ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ  ഫെഡറര്‍  സെറ്റ് സ്വന്തമാക്കി. മൂന്നും നാലും സെറ്റുകളില്‍  കടുത്ത പോരാട്ടത്തിനൊടുവില്‍ ഫെഡററെ കീഴടക്കിയാണ് ദ്യോകോവിച്ച് തന്റെ രണ്ടാം യു.എസ്് ഓപ്പണ്‍ കിരീടം നേടിയത്.

യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ദ്യോകോവിച്ചിന്


Also Read:
ട്രെയിനിടിച്ച് പരിക്കേറ്റ യുവാവ് മംഗളൂരു ആശുപത്രിയില്‍ മരിച്ചു

Keywords:  US Open 2015: Novak Djokovic beats Roger Federer in men's final – as it happened, New York, Australian Open, Tennis, Sports.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia