യു.എസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം സാനിയ- ഹിംഗിസ് സഖ്യത്തിന്
Sep 14, 2015, 11:13 IST
ന്യൂയോര്‍ക്ക്: (www.kvartha.com 14.09.2015) യു.എസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം സാനിയ- ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ 6- 3,6 - 3 എന്ന സ്‌കോറിന് നാലാം സീഡ് ഓസീസ്- കസാഖ് ജോഡിയായ ഡെലാക്വ- ഷ്വെഡാവ സഖ്യത്തെയാണ് ഇന്തോ-സ്വിസ് കൂട്ടുകെട്ട് തോല്‍പിച്ചത്. ഒരു മണിക്കൂറും പത്ത് മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്.
മിക്‌സഡ് ഡബിള്‍സ് കിരീടവും ഹിംഗിസിന്റെ സഖ്യത്തിനായിരുന്നു. ഇന്ത്യന്‍ താരം ലിയാണ്ടര്‍ പെയ്‌സായിരുന്നു മിക്‌സഡില്‍ ഹിംഗിസിന്റെ കൂട്ടുകാരന്‍. ഈ സഖ്യം തന്നെ ഈ വര്‍ഷത്തെ ആസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണ്‍ കിരീടവും സ്വന്തമാക്കിയിരുന്നു.
സാനിയയുടെ രണ്ടാം യു.എസ് ഓപ്പണ്‍ കിരീടമാണിത്. 2014ല്‍ യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം സാനിയ സ്വന്തമാക്കിയിരുന്നു. ജൂലൈയില്‍ എകറ്റെറിനെ മകറോവ- എലെന വെസ്‌നിന സഖ്യത്തെ തോല്‍പിച്ചാണ് സാനിയയും ഹിംഗിസും വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കിയത്. 34കാരിയായ മാര്‍ട്ടിന ഹിംഗിസിന്റെ 11ാമത്തെ ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടമാണിത്.
നാല് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ (1997, 1998, 1999, 2002), രണ്ട് ഫ്രഞ്ച് ഓപണ്‍ (1998, 2000), മൂന്ന് വിംബിള്‍ഡണ്‍ (1996, 1998, 2015), രണ്ട് യു.എസ് ഓപ്പണ്‍ (1998ലും ഇത്തവണയും) എന്നിവയാണ് ഡബിള്‍സില്‍ ഹിംഗിസിന്റെ കിരീട നേട്ടം.
Keywords: US Open 2015 Highlights: Sania Mirza-Martina Hingis Win 2nd Grand Slam Title Together, New York, Australian Open, Tennis, Sports.

Also Read:
ട്രെയിനിടിച്ച് പരിക്കേറ്റ യുവാവ് മംഗളൂരു ആശുപത്രിയില്‍ മരിച്ചു
Keywords: US Open 2015 Highlights: Sania Mirza-Martina Hingis Win 2nd Grand Slam Title Together, New York, Australian Open, Tennis, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.