SWISS-TOWER 24/07/2023

Axar Patel | 'ആ സമയത്ത് വലിയ നിരാശയായിരുന്നു അനുഭവിച്ചത്'; ഏകദിന ലോകകപ് ടീമില്‍ നിന്ന് അവസാന നിമിഷം പരുക്കുമൂലം പുറത്തായതിനെക്കുറിച്ച് പ്രതികരിച്ച് ഇന്‍ഡ്യന്‍ സ്പിനര്‍ അക്ഷര്‍ പട്ടേല്‍

 


ADVERTISEMENT

റായ്പുര്‍: (KVARTHA) ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലാം ട്വന്റി20യിലെ വിജയത്തിനുശേഷം ഏകദിന ലോകകപ് ടീമില്‍ നിന്ന് അവസാന നിമിഷം പരുക്കുമൂലം പുറത്തായതിനെക്കുറിച്ച് പ്രതികരിച്ച് ഇന്‍ഡ്യന്‍ സ്പിനര്‍ അക്ഷര്‍ പട്ടേല്‍. ലോകകപ് തുടങ്ങാനിരിക്കെയാണ് താരത്തിന് പരുക്കേറ്റത്.

ആ സമയത്ത് വലിയ നിരാശയുണ്ടായിരുന്നെന്നും 10 ദിവസത്തോളം ഒന്നും ചെയ്യാതെ നിന്നെന്നും അക്ഷര്‍ പറഞ്ഞു. 15 അംഗ ടീമില്‍ ഉള്‍പെട്ടിരുന്ന അക്ഷറിനെ പൂര്‍ണമായും ഫിറ്റ് അല്ലാത്തതിനാല്‍ അവസാന നിമിഷമാണ് ഒഴിവാക്കിയത്. പകരം രവിചന്ദ്രന്‍ അശ്വിനെ ഉള്‍പെടുത്തുകയായിരുന്നു.

'ഇന്‍ഡ്യയില്‍ നടക്കുന്ന ലോകകപ്. ആദ്യം ടീമില്‍ ഉള്‍പെട്ടതിന്റെ സന്തോഷം. പിന്നീട് പെട്ടെന്നുള്ള പുറത്താകല്‍. നിരാശ തോന്നാതിരിക്കില്ലല്ലോ. 10 ദിവസത്തോളം കടുത്ത നിരാശയിലായിരുന്നു ഞാന്‍. പിന്നീട് അതില്‍ നിന്നു മുക്തനായി..' അക്ഷര്‍ പ്രതികരിച്ചു.

ടി20യില്‍ മൂന്ന് വികറ്റ് വീഴ്ത്തിയ അക്ഷറായിരുന്നു പ്ലെയര്‍ ഓഫ് ദ് മാച്. പരമ്പരയില്‍ ആകെ അഞ്ച് വികറ്റ് വീഴ്ത്തി മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ദക്ഷിണാഫ്രികന്‍ പര്യടനത്തിനുള്ള ട്വന്റി20 ടീമിലും അക്ഷര്‍ ഉള്‍പെട്ടിട്ടില്ല.

Axar Patel | 'ആ സമയത്ത് വലിയ നിരാശയായിരുന്നു അനുഭവിച്ചത്'; ഏകദിന ലോകകപ് ടീമില്‍ നിന്ന് അവസാന നിമിഷം പരുക്കുമൂലം പുറത്തായതിനെക്കുറിച്ച് പ്രതികരിച്ച് ഇന്‍ഡ്യന്‍ സ്പിനര്‍ അക്ഷര്‍ പട്ടേല്‍



Keywords: News, National, National-News, Sports, Sports-News, Indian Spinner, Axar Patel, Reacts, Left Out, ODI World Cup, Squad, Last Moment, Injury, Raipur News, Chhattisgarh News, Upset but it wasn't in my hand: Axar on missing ODI World Cup due to injury.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia