ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് സീനിയര്‍താരം ഗൗതം ഗംഭീറിനേക്കാള്‍ പ്രതിഭാശാലിയായ കളിക്കാരനാണെന്ന് കോച്ച് സഞ്ജയ് ഭരദ്വാജ്. ഗംഭീറിന്റെയും ഉന്‍മുക്തിന്റെയും പരിശീലകനാണ് സഞ്ജയ്.
ഉന്‍മുക്തിന്റെ മികവില്‍ ഇന്ത്യ കഴിഞ്ഞ ദിവസം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയിരുന്നു. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഉന്‍മുക്ത് സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. ഗംഭീറിനെയും ഉന്‍മുക്തിനെയും പരിശീലിപ്പിക്കാന്‍ ദൈവം തന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നു - കോച്ച് പഞ്ഞു.
കിട്ടിയ അവസരങ്ങളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുകയും അത് ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്ന താരമാണ് ഉന്‍മുക്ത്. ഞാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കിയത്. കളിയോടുളള സമര്‍പ്പണവും കഠിനാധ്വാനവുമാണ് ഗംഭീറിനെയും ഉന്‍മുക്തിനെയും മികച്ച തലത്തിലേക്ക് ഉയര്‍ത്തിയത്. അടുത്തവര്‍ഷം ഉന്‍മുക്ത് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുമെന്നാണ് കരുതുന്നത്. കുടുംബ പശ്ചാത്തലവും ഇവരുടെ രണ്ട് പേരുടെയും ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്- സഞ്ജയ് ഭരദ്വാജ് പറഞ്ഞു.
SUMMARY: Unmukt Chand is more talented than Gautam Gambhir, says coach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.