വാഴ്സോ: പൊരുതി കളിച്ച ഡെന്‍മാര്‍ക്കിനെ തോല്‍പിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി ജര്‍മനി ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ ടീമിന്റെ വിജയം. പൊഡോള്‍സ്കി, ലാര്‍സ് ബെന്‍ഡര്‍ എന്നിവരുടെ ഗോളുകളാണ് വിജയം അനായാസമാക്കിയത്. ഇനി ക്വാര്‍ട്ടറില്‍ ഗ്രീസിനെ നേരിടും.
ആവേശം നിറഞ്ഞതായിരുന്നു ജര്‍മന്‍, ഡെന്‍മാര്‍ക്ക് പോരാട്ടവും. ആദ്യ മല്‍സരങ്ങളില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെയും പോര്‍ച്ചുഗലിനെയും തോല്‍പിച്ച് നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ജര്‍മനി മികച്ച ആത്മവിശ്വാസത്തിലാണ് ഡെന്‍മാര്‍ക്കിനെതിരെ ഇറങ്ങിയത്. തുടക്കം മുതലെ മരിയോ ഗോമസ്, തോമസ് മുള്ളര്‍, ഷ്വെയ്ന്‍സ്റ്റിഗര്‍ ഉള്‍പ്പെടുന്ന താരനിര ഡെന്‍മാര്‍ക്ക് ഗോള്‍മുഖത്ത് തുടരെ ആക്രമണം അഴിച്ചുവിട്ടായിരുന്നു മുന്നേറിയത്. പക്ഷെ ഇത്തവണ മുന്നേറ്റ നിരയല്ലായിരുന്നു എതിര്‍ ഗോള്‍മുഖത്ത് നിറയൊഴിച്ചത്. ജര്‍മനിയ്ക്കായി 100ം മല്‍സരത്തിനിറങ്ങിയ ആവേശം പൊഡോള്‍സ്കി കളിയിലൂടെ കാട്ടിതന്നു. 19ം മിനിറ്റില്‍ ജര്‍മനി നടത്തിയ മികച്ചൊരു മുന്നേറ്റം. ഡെന്‍മാര്‍ക്ക് പ്രതിരോധത്തെ കബളിപ്പിച്ച് ഗോമസ് നല്‍കിയ പാസ് പൊഡൊള്‍സ്കി വലയിലാക്കി. ജര്‍മനി മുന്നില്‍.
എന്നാല്‍ അതേ ആവേശത്തില്‍ തന്നെ മുന്നേറിയ ഡെന്‍മാര്‍ക്ക് 24ം മിനിറ്റില്‍ തിരിച്ചടിച്ചു. കഴിഞ്ഞ കളികളിലെ ഹീറോ മൈക്കിള്‍ ഡെലി തന്നെയായിരുന്നു ഇവിടെയും കേന്ദ്രബിന്ദു. ഡെലിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഡെന്‍മാക്കിനെ ഒപ്പമെത്തിച്ചു.
സമനില പിടിച്ചതോടെ ഡെന്‍മാര്‍ക്ക് വീണ്ടും പോരാട്ടം നടത്തിയെങ്കിലും തിരിച്ചടിയ്ക്കാന്‍ ഉറച്ച് തന്നെയായിരുന്നു ജര്‍മന്‍ പട. പക്ഷെ ആദ്യ പകുതി ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ജര്‍മന്‍ നിര ഡെന്‍മാര്‍ക്ക് വലയിലേക്ക് വീണ്ടും ആക്രമണം നടത്തി. 80ം മിനിറ്റില്‍ ജര്‍മനി നടത്തിയ തകര്‍പ്പന്‍ മുന്നേറ്റം ഡെന്‍മാര്‍ക്കിനെ ഞെട്ടിച്ച് വലകുലുക്കി. മെസ്യൂട്ട് ഓസിലിന്റെ മനോഹര പാസില്‍ നിന്ന് ലാര്‍സ് ബെന്‍ഡര്‍ വലയിലെത്തിച്ചു. ജര്‍മനിക്ക് ഒരു ഗോളിന്റെ വിജയം.
Keywords: Euro Cup 2012, Germany, Denmark, Football, Sports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.