ലണ്ടനില്‍ തുണിയില്ലാതെ പ്രതിഷേധം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടനില്‍ തുണിയില്ലാതെ പ്രതിഷേധം
ലണ്ടന്‍ : ഒളിംപിക് നഗരിയായ ലണ്ടന്‍ വ്യാഴാഴ്‌ച കണ്ടത് വ്യത്യസ്‌തമായൊരു പ്രതിഷേധമായിരുന്നു. തുണിയഴിച്ചുകൊണ്ടുളള പ്രതിഷേധം. ഒളിംപിക് സംഘാടകര്‍ ഇസ്ലാമിക രാജ്യങ്ങളോട് അമിതവിധേയത്വം കാണിക്കുന്നു എന്നാരോപിച്ച് ഉക്രെയ്‌നില്‍ നിന്നുളള​ നാല് ഫെമിനിസ്‌റ്റുകളാണ് തുണിയുരിഞ്ഞ് സെന്‍ട്രല്‍ ലണ്ടനില്‍ പ്രതിഷേധിച്ചത്.

രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കെതിരെ ആയിരുന്നു തുണിയില്ലാപ്പെണ്ണുങ്ങളുടെ പ്രതിഷേധം. ഇവിടെ ശരിയത്ത് നിയമം അല്ല എന്ന് മാറിടത്തില്‍​എഴുതിയാണ് സമരക്കാര്‍ എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.

സ്‌ത്രീകളുടെ സ്വാതന്ത്ര്യം വിലക്കുന്ന ഇസ്ലാമിക രാജ്യങ്ങളോട് ഐ ഒ സി മൃദു സമീപനം പുലര്‍ത്തുന്നു. അവര്‍ക്കുവേണ്ടി കായിക നിയമങ്ങളില്‍ ഇളവ് നല്‍കുന്നു തുടങ്ങിയവാണ് സമരക്കാരുടെ ആരോപണങ്ങള്‍. ഉക്രെയ്നിലെ കീവില്‍ നിന്നുളളവരാണ് പ്രതിഷേധക്കാര്‍.

സെക്സ് ടൂറിസം, രാജ്യാന്തര വിവാഹ ഏജന്‍സികള്‍ , സെക്സ് അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ തുണിയുരിഞ്ഞ് പ്രതിഷേധിക്കുന്ന വനിതകളുടെ കൂട്ടായ്മയിലെ അംഗങ്ങളാണിവര്‍.

SUMMARY: Topless activists from a women’s rights group carried out a protest in central London on Thursday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia