ഒളിമ്പിക് പരിശീലന ക്യാമ്പില്‍ നിന്ന് ഉഗാണ്ട ഭാരോദ്വഹകനെ കാണാതായി; ജോലി കണ്ടെത്തണമെന്ന കുറിപ്പ് എഴുതിവെച്ച് മുങ്ങിയതാണെന്ന് അധികൃതര്‍
Jul 17, 2021, 11:15 IST
ടോകിയോ: (www.kvartha.com 17.07.2021) ഒരു ജാലി കണ്ടെത്തണമെന്ന കുറിപ്പ് എഴുതിവെച്ച് ഉഗാണ്ട ഭാരോദ്വഹകന്‍ ഒളിമ്പിക് പരിശീലന ക്യാമ്പില്‍ നിന്ന് സ്ഥലം വിട്ടു! ജപാനിലെ ഒളിമ്പിക് പരിശീലന ക്യാമ്പില്‍ നിന്നാണ് ഉഗാണ്ട ഭാരോദ്വഹകനെ കാണാതായത്. ഒരു ജോലി കണ്ടെത്തണമെന്ന കുറിപ്പ് എഴുതി വെച്ചാണ് താരം സ്ഥലം വിട്ടതെന്ന് ജപാനീസ് അധികൃതര്‍ വ്യക്തമാക്കി.
ക്വോട സമ്പ്രദായം കാരണം ഗെയിംസില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന ജൂലിയസ് ജൂലൈ 20ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നുവെന്ന് ഉഗാണ്ട വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ് സാം മുസോക് പറഞ്ഞു.
അതേസമയം കോവിഡ് പരിശോധന നടത്തിയിട്ടില്ലാത്ത താരത്തെ ഹോടെല്‍ മുറിയില്‍ നിന്ന് കാണാതായത് അധികൃതര്‍ക്ക് വലിയ തലവേദനയായി മാറി. 20കാരനായ ഭാരോദ്വഹകന്‍ ജൂലിയസ് സെകിറ്റോലെകോക്കായി തെരച്ചില്‍ തുടങ്ങിയതായി ഇസുമിസാനോ പ്രാദേശിക ഭരണകൂടം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജൂണ്‍ 19ന് ജപാനിലെത്തിയ ഉഗാണ്ടന്‍ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരാള്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇവരുമായി അടുത്ത് ഇടപഴകിയ ആളുകളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
ജൂലൈ 23 മുതല്‍ ജപാനീസ് തലസ്ഥാനമായ ടോകിയോയിലാണ് ഒളിംപിക്‌സ് തുടങ്ങുന്നത്. വിശ്വ കായിക മാമാങ്കത്തിന് കൊടികയറാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ ഒളിംപിക് വിലേജിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Keywords: News, World, International, Tokyo, Tokyo-Olympics-2021, Sports, Missing, Ugandan weightlifter goes missing during training camp in Japan for Tokyo Olympics
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.