അണ്ടര്‍ 19 ലോകകപ്പ്: സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; വിഹാന്‍ മല്‍ഹോത്രയ്ക്ക് സെഞ്ചുറി

 
Vihan Malhotra celebrating his century in the U19 World Cup.

Photo Credit: X/ Ramesh Chouhan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തുടക്കത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ വൈഭവ് സൂര്യവംശി 52 റൺസ് നേടി.
● മലയാളി താരം ആരോൺ ജോർജ് 23 റൺസിന് പുറത്തായി.
● അവസാന ഓവറുകളിൽ ഖിളന്‍ പട്ടേലിന്റെ (30) ബാറ്റിംഗ് സ്കോർ 350 കടത്തി.
● സിംബാബ്‌വെയ്ക്കായി തദേന്ദ ചിമുഗോരോ മൂന്ന് വിക്കറ്റ് വീഴ്ത്തി.
● വിജയലക്ഷ്യം 353 റൺസ്.

ബുലവായോ (സിംബാബ്‌വെ): (KVARTHA) അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. 353 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ സിംബാബ്‌വെയ്ക്ക് മുന്നിൽ ഉയർത്തിയത്. സെഞ്ചുറി നേടിയ വിഹാന്‍ മല്‍ഹോത്രയുടെയും അർധസെഞ്ചുറി നേടിയ വൈഭവ് സൂര്യവംശി, അഭിഗ്യാൻ കുണ്ടു എന്നിവരുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്.

Aster mims 04/11/2022

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വൈഭവ് സൂര്യവംശിയിലൂടെ മികച്ച തുടക്കമാണ് ലഭിച്ചത്. പവർപ്ലേയിൽ തന്നെ സ്കോർ കുതിച്ചുയർന്നു. 30 പന്തുകള്‍ നേരിട്ട വൈഭവ് നാല് വീതം സിക്‌സും ഫോറും ഉൾപ്പെടെ 52 റൺസ് നേടി. എന്നാൽ മലയാളി താരം ആരോണ്‍ ജോര്‍ജിന് (23) നിലയുറപ്പിക്കാനായില്ല. അഞ്ചാം ഓവറിൽ ടീം സ്കോർ 44-ൽ നിൽക്കെയാണ് ആരോൺ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (21) വൈഭവിനൊപ്പം 56 റണ്‍സ് കൂട്ടിചേർത്തെങ്കിലും വലിയ സ്കോർ കണ്ടെത്താനാവാതെ മടങ്ങി. 11-ാം ഓവറിൽ സ്കോർ 100 കടന്നതിന് പിന്നാലെ വൈഭവും പുറത്തായി. വേദാന്ത് ത്രിവേദിയും (15) നിരാശപ്പെടുത്തിയതോടെ ഇന്ത്യ നാലിന് 130 എന്ന നിലയിൽ ചെറിയ തകർച്ച നേരിട്ടു.

രക്ഷകരായി മല്‍ഹോത്ര - കുണ്ടു സഖ്യം

മധ്യനിരയിൽ ഒത്തുചേർന്ന വിഹാന്‍ മല്‍ഹോത്ര - അഭിഗ്യാൻ കുണ്ടു സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവന്നത്. സിംബാബ്‌വെ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും അഞ്ചാം വിക്കറ്റിൽ 113 റൺസ് കൂട്ടിചേർത്തു. 62 പന്തിൽ 61 റൺസെടുത്ത കുണ്ടു 36-ാം ഓവറിൽ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന വിഹാൻ മൽഹോത്ര ഇന്ത്യൻ സ്കോർ ഉയർത്തി. 107 പന്തിൽ ഏഴ് ബൗണ്ടറികളോടെ 109 റൺസ് നേടിയ വിഹാൻ പുറത്താകാതെ നിന്നു. കനിഷ്‌ക് ചൗഹാന്‍ (3) വേഗത്തിൽ മടങ്ങിയെങ്കിലും, ആര്‍.എസ് ആംബ്രിഷ് (21), ഖിളന്‍ പട്ടേല്‍ (12 പന്തില്‍ 30) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഇന്ത്യയുടെ സ്‌കോര്‍ 350 കടക്കാന്‍ സഹായിച്ചു. ഹെനില്‍ പട്ടേല്‍ (2) വിഹാനൊപ്പം പുറത്താവാതെ നിന്നു. സിംബാബ്‌വെയ്ക്കായി തദേന്ദ ചിമുഗോരോ മൂന്നും പനാഷെ മാസൈ, സിംബരാഷെ മുഡ്സെന്‍ഗെരെരെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ

Article Summary: India posted a massive total of 352/8 against Zimbabwe in the U19 World Cup Super Six match. Vihan Malhotra scored an unbeaten century (109*), while Vaibhav Suryavanshi (52) and Abhigyan Kundu (61) scored half-centuries.

#U19WorldCup #IndiaVsZimbabwe #Cricket #VihanMalhotra #TeamIndia #Century #SportsNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia