ഹാജരില്ല, ഉന്‍മുക്തിനെ പരീക്ഷ എഴുതിച്ചില്ല

 


ഹാജരില്ല, ഉന്‍മുക്തിനെ പരീക്ഷ എഴുതിച്ചില്ല
ന്യൂഡല്‍ഹി:   ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകന്‍ ഉന്‍മുക്ത് ചന്ദിനെ ഹാജര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ കോളേജ് അധികൃതര്‍ വിസമ്മതിച്ചു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലാണു സംഭവം. അധികൃതരുടെ നടപടിക്കെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണു ഇന്ത്യയുടെ യുവനായകന്‍.

ബിഎ ആദ്യവര്‍ഷ പരീക്ഷ എഴുതുന്നതില്‍ നിന്നാണു ചന്ദിനെ വിലക്കിയത്. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞതു 33.33 ശതമാനം അറ്റന്‍ഡന്‍സ് വേണമെന്നാണു വ്യവസ്ഥ. ഈ സാഹചര്യത്തില്‍ യാതൊരു ഇളവും അനുവദിക്കാന്‍ സാധിക്കില്ലെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് അണ്ടര്‍19 വേള്‍ഡ് കപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഉന്‍മുക്ത് ചന്ദ്. ഫൈനലില്‍ ചന്ദിന്റെ സെഞ്ച്വറിയാണ് വിജയത്തില്‍ ഏറെ നിര്‍ണായകമായത്.

SUMMARY:  India's Under-19 World Cup winning captain Unmukt Chand has been detained by St. Stephen's College for poor attendance. Chand is now fighting a legal battle with the prestigious college, having been denied to appear for his first year BA examinations.

key words: Under-19 World Cup,  winning captain, Unmukt Chand , St. Stephen's College , poor attendance, Chand , BA examination, attendance , sports quota, College principal , relaxation , World Cup glory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia