സച്ചിന്റെ മകന് വേണ്ടി പ്രണവിനെ തഴഞ്ഞോ? വെളിപ്പെടുത്തലുമായി പിതാവ്
Jun 2, 2016, 15:45 IST
ADVERTISEMENT
മുംബൈ: (www.kvartha.com 02.06.2016) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമില്‍ ഇടം നല്‍കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സിലധികം നേടി ലോക റെക്കോര്‍ഡിട്ട പ്രണവ് ധന്‍വാഡെയെ തഴഞ്ഞാണ് അര്‍ജുനെ വെസ്റ്റ് സോണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു പ്രധാന വിമര്‍ശനം.
എന്നാല്‍ പ്രണവ് അണ്ടര്‍ 16 ടീമിലേക്കുള്ള സെലക്ഷന് യോഗ്യനായിരുന്നില്ലെന്ന് പിതാവ് തന്നെ വ്യക്തമാക്കി. സോണല്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ആ കളിക്കാരന്‍ മുംബൈയ്ക്കായി കളിച്ചിരിക്കണം. എന്നാല്‍ മുംബൈ അണ്ടര്‍ 16 ടീമിന്റെ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രണവ് 1000 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടത്. അതുകൊണ്ടുതന്നെ പ്രണവിനെ മുംബൈ അണ്ടര്‍ 16 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇതിനിടെ, മുംബൈ അണ്ടര്‍ 16 ടീം ഏതാനും മത്സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് പ്രകടനത്തിനുശേഷം പ്രണവിനെ ടീമിലെടുക്കുക എന്നതും അസാധ്യമായിരുന്നു. അതാണ് നടപടിക്രമമെന്നിരിക്കെ സച്ചിന്റെ മകനുവേണ്ടി തന്റെ മകനെ തഴഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. അര്‍ജുനും പ്രണവും നല്ല സുഹൃത്തുക്കളാണെന്നും അവര്‍ പതിവായി കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
ഇല്ലാത്ത വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രണവിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് പ്രണവിന്റെ പരിശീലകനായ മുബിന്‍ ഷെയ്ഖും പറഞ്ഞു. പ്രണവിന് ഇനിയും രണ്ട് വര്‍ഷത്തോളം സമയമുണ്ടെന്നും അതല്ലെങ്കില്‍ അണ്ടര്‍ 19 ടീമിലേക്ക് ശ്രമിക്കാവുന്നതാണെന്നും ഇപ്പോള്‍ അവനെ കളി ആസ്വദിച്ച് കളിക്കാന്‍ വിടൂവെന്നും മുബിന്‍ പറഞ്ഞു.
തികച്ചും സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്റെ മകനായതിനാലാണ് ധനവാഡെയെ
വെസ്റ്റ് സോണ്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം സച്ചിനെ ഉന്നം വച്ചുള്ള ആക്ഷേപമാണ് ഇതെന്നാണ് സച്ചിന്‍ ആരാധകരുടെ വാദം.
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുളള സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നേരത്തെ അണ്ടര്‍ 14 ടീമിലും അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്.

Also Read:
ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റ് യുവാവ് ആശുപത്രിയില്‍
Keywords: Truth Behind Arjun Tendulkar's Inclusion and Pranav Dhanawade's Exclusion from West Zone Squad, Mumbai, Allegation, Facebook, Poster, Controversy, Criticism, Friends, Sports.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.