SWISS-TOWER 24/07/2023

2021 ലെ ഇൻഡ്യയുടെ മികച്ച കായിക മുഹൂർത്തങ്ങൾ; അവിസ്മരണീയ നിമിഷങ്ങളിലൂടെ ഒരെത്തി നോട്ടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 31.12.2021) ടോക്യോ ഒളിംപിക്സിലും പാരാലിംപിക്‌സിലും അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചതടക്കം ഇൻഡ്യൻ കായിക പ്രേമികൾക്ക് ഓർമിക്കാവുന്ന അനവധി നേട്ടങ്ങൾ കരസ്ഥമാക്കിയ വർഷമാണ് കടന്നുപോയത്. 2021 ലെ മികച്ച 10 കായിക നിമിഷങ്ങളിലേക്ക്:

  
2021 ലെ ഇൻഡ്യയുടെ മികച്ച കായിക മുഹൂർത്തങ്ങൾ; അവിസ്മരണീയ നിമിഷങ്ങളിലൂടെ ഒരെത്തി നോട്ടം



1. നീരജ് ചോപ്രയുടെ സ്വർണ മെഡൽ

ഇൻഡ്യയെ സംബന്ധിച്ചിടത്തോളം, ടോക്യോ ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണം നേടിയതിനേക്കാൾ വലിയ കായിക നിമിഷം മറ്റൊന്നില്ല. ജാവലിൻ ത്രോയിൽ 87.58 മീറ്റർ എറിഞ്ഞ്, അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത ഇനത്തിൽ ഇൻഡ്യയുടെ രണ്ടാമത്തെ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായി നീരജ് മാറി.

2. ഹോകി വെങ്കല മെഡൽ

ഹോകിയിൽ ഇൻഡ്യയേക്കാൾ കൂടുതൽ ഒളിംപിക്സ് മെഡലുകൾ ഒരു രാജ്യവും നേടിയിട്ടില്ല. എന്നാൽ ആ ആധിപത്യത്തിന് പിന്നീട് മങ്ങലേറ്റു. എന്നാൽ 2021 ൽ പുരുഷ ഹോകി ടീം ടോക്യോയിൽ വെങ്കല മെഡൽ നേടിയതോടെ വലിയൊരു തിരിച്ചുവരവ് നടത്തി.

3. ഗബ ടെസ്റ്റ് വിജയം

ഓസ്‌ട്രേലിയയിൽ ഇൻഡ്യൻ ക്രികെറ്റ് ടീമിന്റെ ശ്രദ്ധേയമായ പരമ്പര വിജയം വലിയ നിമിഷങ്ങളിലൊന്നാണ്. ആദ്യ ടെസ്റ്റിൽ ഇൻഡ്യ 36 റൺസിന് പുറത്തായി. ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കുഞ്ഞിന്റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. സ്ക്വാഡിലെ പലർക്കും പരിക്ക്. നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വരുമ്പോൾ, ഇൻഡ്യയ്ക്ക് നെറ്റ് ബൗളർമാരെ ഉൾപെടുത്തേണ്ടിവന്നു. എന്നാൽ അവസാനം 2-1ന്റെ വിജയം ഈ വർഷത്തെ പോരാട്ടവീര്യങ്ങളിൽ ഒന്നാണ്.

4. പാരാലിംപിക്സിൽ റെകോർഡ് മെഡൽ നേട്ടം

അഞ്ച് സ്വർണം ഉൾപെടെ 19 മെഡലുകളോടെ, പാരാലിംപിക്സിൽ ഇൻഡ്യയുടെ റെകോർഡ് മെഡൽ നേട്ടം ഇൻഡ്യൻ കായിക മേഖലയ്ക്ക് അഭിമാനം പകർന്ന നിമിഷങ്ങളായിരുന്നു. രാജ്യം നേടിയ ഏറ്റവും ഉയർന്ന മെഡലായി ഇത് മാറി.

5. കിഡംബി ശ്രീകാന്തിന്റെ നേട്ടം

ലോക ബാഡ്മിന്റണ്‍ ചാംപ്യൻഷിപിൽ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇൻഡ്യൻ പുരുഷ സിംഗിള്‍സ് താരമെന്ന നേട്ടം കിഡംബി ശ്രീകാന്ത് സ്വന്തമാക്കി. ഡിസംബര്‍ 18-ന് നടന്ന ഫൈനലില്‍ ഫൈനലില്‍ സിംഗപൂരിന്റെ ലോ കെന്‍ യൂവിനോട് തോല്‍വി വഴങ്ങിയതോടെയാണ് ശ്രീകാന്തിന്റെ നേട്ടം വെള്ളിയിലൊതുങ്ങിയത്.

6. ചരിത്രം കുറിച്ച് മിതാലി രാജ്

മാർചിൽ, ഷാർലറ്റ് എഡ്വേർഡിന്റെ 10,273 റൺസ് മറികടന്ന് മിതാലി രാജ് വനിതാ അന്താരാഷ്ട്ര ക്രികെറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി. വനിതാ അന്താരാഷ്ട്ര ക്രികെറ്റിൽ 10,000 റൺസ് തികച്ച ഒരേയൊരു താരമാണ് രാജും എഡ്വേർഡും. ദക്ഷിണാഫ്രികയ്‌ക്കെതിരായ ഏകദിനത്തിലാണ് രാജ് ഈ നാഴികക്കല്ല് പിന്നിട്ടത്.

7. ഐപിഎൽ കിരീടം ചെന്നൈ സൂപെർ കിംഗ്‌സിന്

യുഎഇയിൽ നടന്ന ഇൻഡ്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപെർ കിംഗ്‌സ് കിരീടം സ്വന്തമാക്കി. അഞ്ച് ഐപിഎൽ വിജയങ്ങൾ എന്ന മുംബൈ ഇൻഡ്യൻസിന്റെ റെകോ ർഡിന് അടുത്തെത്താനും ഈ വിജയം സിഎസ്‌കെയെ സഹായിച്ചു.

Keywords:  Kerala, News, New Delhi, National, Sports, Gold medal, Silver medal, New Year,India, Olympics, Hockey, Australia, IPL, Chennai, Top sports moments of 2021 in India. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia