Top matches | ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്: കാണേണ്ട മികച്ച 10 മത്സരങ്ങൾ
Aug 19, 2022, 17:51 IST
ADVERTISEMENT
ടോക്യോ: (www.kvartha.com) ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് ജപാനിലെ ടോക്യോ നഗരത്തിൽ ഓഗസ്റ്റ് 21 ന് ആരംഭിക്കും. ലോകോത്തര ബാഡ്മിന്റൺ താരങ്ങൾ നിരവധി ഇനങ്ങളിൽ കിരീട വിജയത്തിനായി കോർടിൽ പോരാടും. ബാഡ്മിന്റണിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നായ ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് റാങ്കിംഗ് നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഇൻഡ്യൻ ആരാധകർ ഇത്തവണ ഇൻഡ്യൻ ടീമിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. ആവേശകരമായ പോരാട്ടത്തിന് ആരാധകർ കാത്തിരിക്കുമ്പോൾ സാധ്യതകൾ പ്രകാരം മികച്ച ഏറ്റുമുട്ടലുകൾക്കും ടോക്യോ വേദിയാകും.
ശ്രദ്ധിക്കേണ്ട മികച്ച 10 മത്സരങ്ങൾ:
10. ലോഹ് കീൻ യൂ - ആൻഡേഴ്സ് ആന്റോൺസെൻ
പുരുഷ സിംഗിൾസ് വിഭാഗത്തിലെ ഏറ്റവും ആവേശകരമായ ക്വാർടർ ഫൈനൽ പോരാട്ടം നടക്കാൻ സാധ്യതയുള്ളത് നിലവിലെ ചാംപ്യൻ ലോഹ് കീൻ യൂവും നിലവിലെ മൂന്നാം സീഡ് കളിക്കാരനായ ഡെന്മാർകിന്റെ ആൻഡേഴ്‌സ് ആന്റോൺണും തമ്മിലുള്ള പോരാട്ടമാണ്. 2021-ൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ആന്റൺസെന് തന്റെ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കും.
9. എൻജി കാ ലോംഗ് - ലോഹ് കീൻ യൂ
നിലവിലെ ലോക 11-ാം നമ്പർ താരം ഹോങ്കോങ്ങിൽ നിന്നുള്ള എൻജി കാ ലോംഗും നിലവിലെ ചാംപ്യൻ ലോഹ് കീൻ യൂവും തമ്മിൽ മൂന്നാം ഘട്ടത്തിൽ ഏറ്റുമുട്ടിയാൽ ശക്തമായ പോരാട്ടം നടക്കും.
8. കിഡംബി ശ്രീകാന്ത് - ലീ സി ജിയ
ഇൻഡ്യൻ ബാഡ്മിന്റൺ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് കിഡംബി ശ്രീകാന്ത്. 2021ൽ സ്‌പെയിനിലെ ഹുൽവയിൽ നടന്ന ഫൈനലിൽ ലോഹ് കീൻ യൂവിനോട് തോറ്റ ശ്രീകാന്തിന് കഴിഞ്ഞ തവണ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ ഒരു പടി കൂടി മെച്ചപ്പെടുത്താനാണ് താരം ശ്രമിക്കുന്നത്. മൂന്നാം റൗൻഡിൽ മലേഷ്യയുടെ സി ജിയയെ നേരിടാൻ നല്ല സാധ്യതയുണ്ട്. ഈ വർഷം തായ്‌ലൻഡ് ഓപൺ നേടിയ ലീ മികച്ച ഫോമിലാണ്.
7. സായ് പ്രണീത് - ചോയ് ടിയാൻ ചെൻ
പ്രകാശ് പദുക്കോണിന് ശേഷം 2019-ൽ വെങ്കല മെഡൽ നേടുന്ന ആദ്യ പുരുഷ ഇൻഡ്യൻ താരമായി മാറിയ ഇൻഡ്യയുടെ സായ് പ്രണീതിന് ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. നിലവിൽ നാലാം റാങ്കിലുള്ള ചോയ് ടിയാൻ ചെനാണ് എതിരാളി.
6. എച് എസ് പ്രണോയ് - കെന്റോ മൊമോട്ട
ഈ വർഷം ആദ്യം നടന്ന തോമസ് കപിൽ ഇൻഡ്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രണോയ് രണ്ടാം ഘട്ടത്തിൽ നിലവിലെ ലോക രണ്ടാം നമ്പർ താരം കെന്റോ മൊമോട്ടയെ നേരിടാനുള്ള സാധ്യതയുണ്ട്. ഇരുവരും മികച്ച ഫോമിലാണ്.
5. സൈന നെഹ്‌വാൾ - നൊസോമി ഒകുഹാര
സൈന നെഹ്‌വാൾ ബാഡ്മിന്റൺ രംഗത്തേക്ക് തിരിച്ചുവരികയാണ്. പരുക്കും മോശം ഫോമും കാരണം 2022 ലെ കോമൺവെൽത് ഗെയിംസ് അവർക്ക് നഷ്‌ടമായി. എന്നിരുന്നാലും, രണ്ടാം റൗൻഡിൽ ജപാനിൽ നിന്നുള്ള നൊസോമി ഒകുഹാരയുടെ രൂപത്തിൽ കടുത്ത വെല്ലുവിളി സൈനയെ കാത്തിരിക്കുന്നു.
4. എസ് രങ്കിറെഡ്ഡി/ സി ഷെട്ടി - ടി ഹോകി / വൈ കോബയാഷി
പുരുഷ ഡബിൾസ് വിഭാഗത്തിലെ സെക്ഷൻ നാലിലെ ക്വാർടർ ഫൈനൽ പോരാട്ടം ഏഴാം റാങ്കുകാരായ രങ്കിറെഡ്ഡി-ഷെട്ടി സഖ്യമായിരിക്കും. നിലവിലെ ചാംപ്യൻമാരായ ജപാന്റെ ടി ഹോകി-വൈ കൊബയാഷി ജോഡികളെയാണ് ഇൻഡ്യൻ ജോഡിക്ക് നേരിടേണ്ടി വരിക. 2022 കോമൺവെൽത് ഗെയിംസിൽ പുരുഷ ഡബിൾസിൽ സ്വർണം നേടിയ രങ്കിറെഡ്ഡി/ഷെട്ടി ജോഡി മികച്ച ഫോമിലാണ്.
3. അകാനെ യമാഗുച്ചി - കരോലിന മാരിൻ
ഈ വർഷത്തെ ചാംപ്യൻഷിപിൽ പ്രതീക്ഷിക്കുന്ന ഏറ്റവും ആവേശകരമായ ഏറ്റുമുട്ടലുകളിൽ ഒന്ന് സെക്ഷൻ ഒന്നിലെ ക്വാർടർ ഫൈനൽ പോരാട്ടമായിരിക്കും. നിലവിലെ ലോക ഒന്നാം നമ്പർ താരം അകാനെ യമാഗുച്ചിയും 2016 ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവ് കരോലിന മരിനും (നിലവിൽ അഞ്ചാം റാങ്ക്) തമ്മിൽ ഏറ്റുമുട്ടിയേക്കാം.
2. വിക്ടർ ആക്‌സെൽസെൻ - എഎസ് ജിന്റിങ്
ഡെന്മാർകാന്റെ വിക്ടർ ആക്‌സെൽസെൻ മികച്ച ഫോമിലാണ്, നിലവിൽ 31 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്. നിലവിലെ ലോക ഒന്നാം നമ്പർ താരം എഎസ് ജിൻറിങിനെതിരെ സെക്ഷൻ ഒന്നിൽ ക്വാർടർ ഫൈനലിൽ ഏറ്റുമുട്ടിയേക്കും.
1. ലക്ഷ്യ സെൻ - കെന്റോ മൊമോട്ട
കോമൺവെൽത് ഗെയിംസിൽ സ്വർണമെഡൽ നേടിയ ശേഷം ലക്ഷ്യ സെൻ മികച്ച ആവേശത്തിലാണ്. ടൂർണമെന്റിൽ ആദ്യ റൗൻഡുകൾ പൂർത്തിയാക്കിയാൽ, രണ്ടാം ഘട്ടത്തിൽ ലോക രണ്ടാം നമ്പർ താരം കെന്റോ മൊമോട്ടയെ സെൻ നേരിടും. ഏറ്റവും കനത്ത പോരാട്ടമായിരിക്കും ഇവിടെ നടക്കുക.

Keywords: Top 10 matches to watch at BWF World Championships 2022, Top-Headlines, World_Badminton_Championships, Tokyo, News, International, Sports.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.