ISL foreign players | സൂപര്‍ ലീഗിൽ തിളങ്ങാൻ മറുനാടൻ താരങ്ങൾ; പ്രതീക്ഷകൾ ഏറെയുള്ള 10 വിദേശ അരങ്ങേറ്റക്കാർ ഇവർ

 


കൊച്ചി: (www.kvartha.com) മറ്റൊരു ഇൻഡ്യൻ സൂപർ ലീഗ് സീസൺ ആസന്നമായിരിക്കെ, എല്ലാ ടീമുകളും തങ്ങളുടെ ഒരുക്കങ്ങളിൽ കല്ലുകടികൾ ഒന്നും തന്നെ അവശേഷിപ്പിക്കാതെ നോക്കുകയാണ്. അവരുടെ നിലവാരമുള്ള കളിക്കാരെ നിലനിർത്തുന്നത് മുതൽ പുതിയവരെ കൊണ്ടുവരുന്നത് വരെ, ക്ലബുകൾ ട്രാൻസ്ഫർ വിൻഡോ നന്നായി ഉപയോഗിച്ചു.              
                
ISL foreign players | സൂപര്‍ ലീഗിൽ തിളങ്ങാൻ മറുനാടൻ താരങ്ങൾ; പ്രതീക്ഷകൾ ഏറെയുള്ള 10 വിദേശ അരങ്ങേറ്റക്കാർ ഇവർ

66 വിദേശ താരങ്ങൾ

11 ടീമുകളിലായി 66 വിദേശതാരങ്ങളാണ് ഇക്കുറിയുള്ളത്. ഇതില്‍ 29 പേര്‍ സൂപര്‍ലീഗില്‍ മുമ്പ് കളിച്ചവരാണ്. 37 വിദേശതാരങ്ങള്‍ ഇക്കുറി അരങ്ങേറും കുറിക്കും. കഴിഞ്ഞ സീസണിലെപ്പോലെ വിപണിമൂല്യത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് മധ്യനിരതാരം അഡ്രിയന്‍ ലൂണയാണ് ഒന്നാമത്. ഏഴു കോടിയോളം രൂപയാണ് ലൂണയുടെ തുക.

ശ്രദ്ധേയരാവുന്ന താരങ്ങൾ

10. ഫാലോ ഡയഗ്നെ (ചെന്നൈയിൻ എഫ്‌സി)

സ്ക്വാഡിലേക്ക് വളരെ ശക്തമായ കൂട്ടിച്ചേർക്കലാണ് സെനഗലീസ് ഡിഫൻഡറായ ഫാലോ ഡയഗ്നെ. സെനഗലിന്റെ ദേശീയ ടീം കളിക്കാരനായ അദ്ദേഹം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലോകമെമ്പാടും കളിച്ചതിന്റെ വിപുലമായ അനുഭവം ചെന്നൈയിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തും.

9. ചരലാംബോസ് കിറിയാക്കോ (ഈസ്റ്റ് ബംഗാൾ എഫ്‌സി)


ഡ്യൂറൻഡ് കപിൽ ഈസ്റ്റ് ബംഗാളിന്റെ തിളക്കമാർന്ന താരങ്ങളിൽ ഒന്ന് ചരലാംബോസ് കിരിയാകൂവാണ്. ക്ലബിന് വേണ്ടി എല്ലാ മത്സരങ്ങളിലും അദ്ദേഹം ആവേശകരമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിരോധശേഷി, ശാരീരികക്ഷമത, മാനസിക ശക്തി എന്നിവ അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു.

8. റോസ്റ്റിൻ ഗ്രിഫിത്ത്‌സ് (മുംബൈ സിറ്റി എഫ്‌സി)

റോസ്റ്റിൻ ഗ്രിഫിത്ത്‌സ് ശക്തമായ ഡിഫൻഡർ/ഡിഫൻസീവ് മിഡ്‌ഫീൽഡറാണ്. എ-ലീഗിൽ ഉടനീളം മികച്ച കളിക്കാരനായി കളിച്ചതിന്റെ വിപുലമായ അനുഭവമുണ്ട്. ഗ്രിഫിത്ത്‌സ് എതിരാളികളുടെ ഗെയിംപ്ലേ തകർക്കാനുള്ള കഴിവിന് പ്രശസ്തനാണ്.

7. അലക്‌സാണ്ടർ ജോവനോവിച്ച് (ബെംഗളൂരു എഫ്‌സി)

ഓസ്‌ട്രേലിയൻ സെന്റർ ബാക് താരമാണ് അലക്‌സാണ്ടർ ജോവനോവിച്ച്. എ-ലീഗിൽ നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം വളരെ പരിചയസമ്പന്നനായ പ്രതിരോധക്കാരനാണ്. ഐഎസ്എലിന് മുന്നോടിയായി ടീമിലെത്തിച്ച പുതിയ താരങ്ങളിലൊരാളാണ്. വിപുലമായ അനുഭവസമ്പത്തും ശക്തമായ സാങ്കേതിക വൈദഗ്ധ്യവും കൊണ്ട് എതിരാളികളെ ഗോളടിക്കുന്നതിൽ നിന്ന് തടയാനാകുമെന്ന പ്രതീക്ഷയിലാണ് നീലപ്പട.

6. വിക്ടർ റോഡ്രിഗസ് (ഒഡീഷ എഫ്‌സി)

ഒഡീഷ എഫ്‌സിയുടെ വിക്ടർ റോഡ്രിഗസിനെ ഗെയിം ചേൻജറായി കണക്കാക്കുന്നു. സ്‌പെയിനിലെ എൽഷെയിൽ നിന്ന് നേരിട്ട് എത്തിയതാണ് ഇതിന് കാരണം. കുറച്ചുകാലമായി സ്‌പെയിനിലുണ്ടായിരുന്ന അദ്ദേഹത്തിന് 'ടികി-ടാക' നാട്ടിൽ നിന്ന് ധാരാളം അനുഭവ സമ്പത്തുണ്ട്.

5. മാർക് വാലിയൻറ്റെ (എഫ്‌സി ഗോവ)

ഈ സീസണിലെ ഏറ്റവും കൂടുതൽ ചർച ചെയ്യപ്പെട്ട താരം. സെൻട്രൽ ഡിഫൻഡറായി കളിക്കുന്ന സ്പാനിഷ് ഫുട്ബോൾ താരമാണ് മാർക്. ബാഴ്‌സലോണയുടെ താരമായ അദ്ദേഹം പിന്നീട് സെവിയ്യയിൽ ചേർന്നു. 2010 മുതൽ അഞ്ച് വർഷം റയൽ വല്ലാഡോളിഡിനായി കളിച്ച അദ്ദേഹം 157 മത്സരങ്ങളിൽ പങ്കെടുത്തു. ഇസ്രാഈൽ, ബെൽജിയം, സെർബിയ എന്നിവിടങ്ങളിൽ കളിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.

4. ഫ്ലോറന്റിൻ പോഗ്ബ (എടികെ മോഹൻ ബഗാൻ എഫ്സി)

ഗിനിയൻ രാജ്യാന്തര താരമാണ് പോഗ്ബ. ഫ്രഞ്ച് ഫുട്ബോൾ താരം പോൾ പോഗ്ബയുടെ ജ്യേഷ്ഠൻ ആയതിനാൽ ഇൻഡ്യയുടെ ഫുട്ബോൾ സാഹോദര്യത്തെ അതിശയിപ്പിക്കുന്നതായിരുന്നു അദ്ദേഹവുമായുള്ള കരാർ.

3. അപോസ്‌തൊലോസ് ജിയാനു (കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി)

ഗ്രീക്-ഓസ്‌ട്രേലിയൻ സ്‌ട്രൈകറാണ് അപോസ്‌തൊലോസ് ജിയാനു. ഗ്രീസ്, ഓസ്‌ട്രേലിയ, ചൈന, സൈപ്രസ് ലീഗുകളില്‍ കളിച്ച ജിയാനു ആദ്യമായാണ് ഐഎസ്എലിലെത്തുന്നത്. എ ലീഗ് ക്ലബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

2. മാറ്റ് ഡെർബിഷയർ (നോർത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)

വർഷങ്ങളോളം ഇൻഗ്ലണ്ടിൽ കളിച്ച പരിചയസമ്പന്നനായ സ്ട്രൈകറാണ് മാറ്റ് ഡെർബിഷയർ. ബ്ലാക് ബേൺ റോവേഴ്‌സ്, പ്ലൈമൗത് ആർഗൈൽ, റെക്‌സാം, ബിർമിംഗ്ഹാം സിറ്റി, ഒളിംപിയാക്കോസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

1. ജെയ് ഇമ്മാനുവൽ-തോമസ് (ജംഷഡ്പൂർ എഫ്‌സി)

ഈ സീസണിലെ ഏറ്റവും വലിയ കരാർ ജംഷഡ്പൂരിന്റെ ജെയ് ഇമ്മാനുവൽ-തോമസാണ്. മുൻ ആഴ്സണൽ താരവും ബഹുമുഖ ആക്രമണകാരിയുമാണ്, സ്‌ട്രൈകറായോ വിംഗറായോ കളിക്കാൻ കഴിയും. ഗോളുകൾക്കായി ജംഷഡ്പൂർ പ്രാഥമികമായി അദ്ദേഹത്തെ ആശ്രയിക്കും.

Keywords: Top 10 foreign debutants to look forward to in ISL 2022-23, Kerala,Kochi,News,Top-Headlines,ISL,Football,Sports,Indian,Players.
  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia