ടോക്യോയില്‍ ഇന്‍ഡ്യയ്ക്ക് വീണ്ടും സുവര്‍ണദിനം; പാരലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ താരം കൃഷ്ണ നഗറിലൂടെ 5-ാം സ്വര്‍ണം
Sep 5, 2021, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 05.09.2021) ടോക്യോയില്‍ പാരലിമ്പിക്‌സില്‍ മെഡല്‍ക്കൊയ്ത്തുമായി ഇന്‍ഡ്യ. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ എസ് എച് 6 വിഭാഗത്തില്‍ കൃഷ്ണ നഗര്‍ സ്വര്‍ണം നേടി. ആവേശകരമായ കലാശപ്പോരില്‍ ഹോങ്കോങ് താരം മാന്‍ കായ് ചുവിനെയാണ് കൃഷ്ണ നഗര്‍ വീഴ്ത്തിയത്.
സ്‌കോര്‍: 21-17, 16-21, 21-17. രണ്ടാം സീഡായ കൃഷ്ണ സെമിയില്‍ ബ്രിടന്റെ ക്രിസ്റ്റെന്‍ കൂബ്‌സിനെ ( 2110 2111) തോല്‍പിച്ചു. ഇതോടെ, ടോക്യോയില്‍ ഇന്‍ഡ്യയുടെ ആകെ മെഡല്‍നേട്ടം 19 ആയി ഉയര്‍ന്നു. പാരാബാഡ്മിന്റണിലെ ഇന്‍ഡ്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്. ശനിയാഴ്ച പുരുഷ വിഭാഗം സിംഗിള്‍സ് എസ് എല്‍3 വിഭാഗത്തില്‍ ഇന്‍ഡ്യയുടെ പ്രമോദ് ഭാഗത് സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ തന്നെ ഇന്‍ഡ്യയുടെ മനോജ് സര്‍കാര്‍ വെങ്കലം നേടി.
അവനി ലേഖാര (ഷൂടിങ്), മനീഷ് നര്‍വാള്‍ (ഷൂടിങ്), സുമിത് ആന്റില്‍ (ജാവലിന്‍ ത്രോ) എന്നിവരാണ് ടോക്യോയില്‍ ഇന്‍ഡ്യക്കായി സ്വര്‍ണം നേടിയ മറ്റ് താരങ്ങള്‍. ടോക്യോ പാരാലിമ്പിക്‌സില്‍ ഇതുവരെ 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ 19 മെഡലാണ് ഇന്‍ഡ്യയുടെ സമ്പാദ്യം.
ഗെയിംസില്‍ കഴിഞ്ഞ ദിവസം ഇന്‍ഡ്യ 2 സ്വര്‍ണമടക്കം 4 മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു. അതില്‍ ഒരു സ്വര്‍ണവും വെള്ളിയും ഷൂടിങ്ങില്‍നിന്നാണ്. പുരുഷ ഷൂടിങ് 50 മീറ്റര്‍ മിക്‌സ്ഡ് പിസ്റ്റള്‍ ഇനത്തിലെ സ്വര്‍ണവും വെള്ളിയുമായിരുന്നു കഴിഞ്ഞ ദിവസത്തെ ആദ്യനേട്ടം. 2 സ്വര്‍ണമടക്കം 5 മെഡലുകളാണ് ടോക്യോ പാരാലിമ്പിക്‌സിലെ ഷൂടിങ്ങ് റേഞ്ചില്‍ നിന്ന് ഇന്‍ഡ്യ ഇതുവരെ നേടിയത്.
Keywords: News, World, Tokyo, Sports, Winner, Gold, Trending, Tokyo Paralympics; Krishna Nagar wins gold in men’s singles badminton eventWow. What a performance from #IND's @Krishnanagar99 😍
— #Tokyo2020 for India (@Tokyo2020hi) September 5, 2021
The leave that won 🇮🇳 it's 5th #Gold medal at the #Tokyo2020 #Paralympics 📽️👇#ParaBadminton pic.twitter.com/dkibiPQhCv
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

