ടോക്യോ പാരലിംപിക്‌സില്‍ മെഡല്‍ നേട്ടം തുടര്‍ന്ന് ഇന്‍ഡ്യ, ഹൈജമ്പില്‍ രണ്ട് മെഡലുകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടോക്യോ: (www.kvartha.com 01.09.2021) ടോക്യോ പാരാലിമ്പിക്സില്‍ ഇന്‍ഡ്യയ്ക്ക് പത്താം മെഡല്‍. ഏറ്റവും അവസാനമായി രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്‍ഡ്യ സ്വന്തമാക്കിയത്.പാരാലിംപിക്‌സിലെ ഇന്‍ഡ്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്. പുരുഷന്മാരുടെ ഹൈജമ്പ് ടി63 വിഭാഗത്തില്‍ റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവായിരുന്ന മാരിയപ്പന്‍ തങ്കവേലു വെള്ളിയും ശരത് കുമാര്‍ വെങ്കലവും നേടി. ഷൂടിങ്ങില്‍ 10 മീ.എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സിങ്രാജ് അദാന വെങ്കലവും നേടി.
    
 ടോക്യോ പാരലിംപിക്‌സില്‍ മെഡല്‍ നേട്ടം തുടര്‍ന്ന് ഇന്‍ഡ്യ, ഹൈജമ്പില്‍ രണ്ട് മെഡലുകള്‍

2016 റിയോ പാരാലിംപിക്‌സില്‍ ഹൈജംപ് സ്വര്‍ണ ജേതാവായിരുന്ന മാരിയപ്പന്‍ ഇത്തവണയും ഇന്‍ഡ്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായിരുന്നു. 1.86 മീറ്റര്‍ ഉയരം ചാടിയാണ് മാരിയപ്പന്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ''സ്വര്‍ണ മെഡലും ലോക റെക്കോഡും (1.96 മീറ്റര്‍) ഞാന്‍ സ്വന്തമാക്കേണ്ടതായിരുന്നു. ആ ലക്ഷ്യത്തിനായാണ് ഞാന്‍ ഇവിടെയെത്തിയത്. പക്ഷേ മഴ കളിച്ചു. തുടക്കത്തില്‍ ചാറ്റല്‍ മഴയായിരുന്നു. പക്ഷേ 1.80 മീറ്റര്‍ പിന്നിട്ടതോടെ മഴ കനത്തു.'' - മത്സര ശേഷം മാരിയപ്പന്‍ പറഞ്ഞു. സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു വെള്ളി സ്വന്തമാക്കിയത്. അമേരികയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ശരത് കുമാര്‍ 1.83 മീറ്റര്‍ ചാടി. ഏഷ്യന്‍ പാരാ ഗെയിംസില്‍ 2 തവണ സ്വര്‍ണ ജേതാവായിരുന്നു ശരത്.

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂടിങ്ങിലാണ് സിങ്രാജ് അദാന വെങ്കലം നേടിയത്. 216.8 പോയിന്റുമായി സിങ്രാജ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് വെങ്കലം ഉറപ്പിക്കുകയായിരുന്നു.കരിയറിലെ ആദ്യ പാരാലിംപിക്‌സിനെത്തിയ താരം യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനക്കാരനായാണ് ഫൈനലിലെത്തിയത്. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്‍ഡ്യയുടെ മനീഷിന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. പാരാലിമ്പിക്സില്‍ ഇന്‍ഡ്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയുമടക്കം 10 മെഡലുമായി പട്ടികയില്‍ 30-ാം സ്ഥാനത്താണ് ഇന്‍ഡ്യ.

Keywords:  News, Tokyo, International, Sports, Won, Prize, India, Gold, Silver Ornaments, Tokyo Paralympics, Tokyo Paralympics: India won 2 medals in high jump.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia