പാരാലിമ്പിക്‌സ്: 11-ാം ദിനം ഇന്‍ഡ്യയ്ക്ക് ഷൂടിങ്ങില്‍ സ്വര്‍ണവും വെള്ളിയും

 


ADVERTISEMENT

ടോക്യോ: (www.kvartha.com 04.09.2021) പാരാലിമ്പിക്‌സില്‍ മെഡല്‍ വാരികൂട്ടി ഇന്‍ഡ്യ. 11-ാം ദിനം ഇന്‍ഡ്യയ്ക്ക് ഷൂടിങ്ങില്‍ സ്വര്‍ണവും വെള്ളിയും. പുരുഷന്‍മാരുടെ എസ് എച്1 വിഭാഗം മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റളില്‍ മനീഷ് നാര്‍വാള്‍ സ്വര്‍ണം നേടി. ഇതേയിനത്തില്‍  സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.
Aster_MIMS

218.2 പോയിന്റ് നേടിയാണ് മനീഷ് പാരാലിമ്പിക് റെകോര്‍ഡോടെ സ്വര്‍ണം കൈപ്പിടിയിലാക്കിയത്.  സിങ് രാജ് തൊട്ടുപിന്നില്‍ (216.7) ഫിനിഷ് ചെയ്തു. റഷ്യയുടെ സെര്‍ജി മാലിഷേവിനാണു (196.8) വെങ്കലം. 

പാരാലിമ്പിക്‌സ്: 11-ാം ദിനം ഇന്‍ഡ്യയ്ക്ക് ഷൂടിങ്ങില്‍ സ്വര്‍ണവും വെള്ളിയും


യോഗ്യതാ റൗന്‍ഡില്‍ 7-ാം സ്ഥാനത്തായിരുന്നു മനീഷ്. ഷൂടിങ് റേഞ്ചിലെ ഇരട്ട മെഡല്‍ നേട്ടത്തോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്കുയര്‍ന്നു. 3 സ്വര്‍ണം, 7 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് ഇന്‍ഡ്യയുടെ ഇതുവരെയുള്ള മെഡല്‍ സമ്പാദ്യം.

Keywords:  News, World, International, Sports, Tokyo, Trending, Tokyo Paralympics, Day 11: Manish Narwal Wins Gold, Singhraj Silver in P4 Mixed 50m Pistol SH1 Event
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia