പാരാലിമ്പിക്‌സ്: 11-ാം ദിനം ഇന്‍ഡ്യയ്ക്ക് ഷൂടിങ്ങില്‍ സ്വര്‍ണവും വെള്ളിയും
Sep 4, 2021, 11:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 04.09.2021) പാരാലിമ്പിക്‌സില്‍ മെഡല്‍ വാരികൂട്ടി ഇന്‍ഡ്യ. 11-ാം ദിനം ഇന്‍ഡ്യയ്ക്ക് ഷൂടിങ്ങില്‍ സ്വര്‍ണവും വെള്ളിയും. പുരുഷന്‍മാരുടെ എസ് എച്1 വിഭാഗം മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റളില്‍ മനീഷ് നാര്‍വാള്‍ സ്വര്‍ണം നേടി. ഇതേയിനത്തില്‍ സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.
218.2 പോയിന്റ് നേടിയാണ് മനീഷ് പാരാലിമ്പിക് റെകോര്‍ഡോടെ സ്വര്‍ണം കൈപ്പിടിയിലാക്കിയത്. സിങ് രാജ് തൊട്ടുപിന്നില്‍ (216.7) ഫിനിഷ് ചെയ്തു. റഷ്യയുടെ സെര്‍ജി മാലിഷേവിനാണു (196.8) വെങ്കലം.
യോഗ്യതാ റൗന്‍ഡില്‍ 7-ാം സ്ഥാനത്തായിരുന്നു മനീഷ്. ഷൂടിങ് റേഞ്ചിലെ ഇരട്ട മെഡല്‍ നേട്ടത്തോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്കുയര്‍ന്നു. 3 സ്വര്‍ണം, 7 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് ഇന്‍ഡ്യയുടെ ഇതുവരെയുള്ള മെഡല്‍ സമ്പാദ്യം.
Keywords: News, World, International, Sports, Tokyo, Trending, Tokyo Paralympics, Day 11: Manish Narwal Wins Gold, Singhraj Silver in P4 Mixed 50m Pistol SH1 EventIt's a one-two #ParaShooting finish for #IND!
— Paralympic Games (@Paralympics) September 4, 2021
Teenager Manish Narwal wins #Gold in the 50m pistol SH1 class, with compatriot Singhraj taking silver.
That's #IND's fifth medal at the Asaka Shooting Range.#Tokyo2020 #Paralympics @ShootingPara pic.twitter.com/7aq8aoGwn0
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

