ഒളിംപിക് ടേബിള്‍ ടെനിസില്‍ ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ശരത് കമല്‍ പുറത്തായി
Jul 27, 2021, 11:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടോക്യോ: (www.kvartha.com 27.07.2021) ഒളിംപിക് ടേബിള്‍ ടെന്നിസില്‍ ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ സിംഗിള്‍സില്‍ ശരത് കമല്‍ പുറത്തായി. ആദ്യ മൂന്ന് ഗെയിമുകളില്‍ ടെനീസ് ഇതിഹാസം മാ ലോംഗിനോട് പൊരുതി നിന്നുവെങ്കിലും 1-4 എന്ന സ്‌കോറിന് ശരത് കമാല്‍ പരാജയം ഏറ്റുവാങ്ങി.

മത്സരത്തിന്റെ രണ്ടാം ഗെയിം സ്വന്തമാക്കിയ ശരത് മൂന്നാം ഗെയിമില്‍ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും അവസാന രണ്ട് ഗെയിമില്‍ ചൈനീസ് താരത്തിന് മുന്നില്‍ നിഷ്പ്രഭമാകുന്നതാണ് കണ്ടത്. ഒന്നിനെതിരെ നാല് ഗെയിമുകള്‍ക്കായിരുന്നു ലോംഗിന്റെ ജയം. സ്‌കോര്‍ 11-7, 8-11, 13-11, 11-4, 11-4.
കടുത്ത മത്സരം പുറത്തെടുത്താണ് ശരത് കീഴടങ്ങിയത്. ആദ്യ ഗെയിം ചൈനീസ് താരം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശരത് ലോംഗിനെ ഞെട്ടിച്ചു. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ 39-കാരന്‍ ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമിലും എതിരാളിയെ അനായാസം ജയിക്കാന്‍ ശരത് സമ്മതിച്ചില്ല. 8-10ന് പിന്നില്‍ നിന്ന് ശേഷം ശരത് 11-11 ഒപ്പമെത്തി. പിന്നീടാണ് തോല്‍വി സമ്മതിച്ചത്. അടുത്ത രണ്ട് ഗെയിമിലും കമലിന് പിടിച്ചുനില്‍ക്കാനായില്ല. അവസാന ഗെയിമും 4-11ന് ഇന്‍ഡ്യന്‍ താരം പിന്നില്‍ പോയപ്പോള്‍ നിലവിലത്തെ സ്വര്‍ണ മെഡല്‍ ജേതാവ് അടുത്ത റൗന്‍ഡിലേക്ക് കടന്നു.
ഇതോടെ ടേബിള്‍ ടെനീസില്‍ ഇന്‍ഡ്യയുടെ പ്രതീക്ഷകള്‍ക്ക് വിരാമം. കഴിഞ്ഞ ദിവസം മണിക ബത്ര വനിതാ സിംഗിള്‍സില്‍ പുറത്തായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്സ്ഡ് ഇനത്തില്‍ മത്സരിച്ച മനു ഭാകര്‍- സൗരഭ് ചൗധരി സഖ്യവും അഭിഷേക് വര്‍മ- യശസ്വിന് ദേശ്വള്‍ ജോഡിയും യോഗ്യതാ റൗന്‍ഡില്‍ പുറത്തായിരുന്നു. പുരുഷ ഹോകിയില്‍ ഇന്‍ഡ്യ സ്പെയ്നിനെ 3-0 ത്തിന് തകര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.