വനിതാ വിഭാഗം ബോക്‌സിംഗില്‍ ഇൻഡ്യക്ക് മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി; പൂജ റാണി ക്വാര്‍ടറിലെത്തി

 


ടോക്യോ: (www.kvartha.com 28.07.2021) വനിതാ വിഭാഗം ബോക്‌സിംഗില്‍ ഇൻഡ്യക്ക് വീണ്ടും മെഡലിനരികെ. 75 കിലോ ഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പൂജ റാണി ക്വാര്‍ടറിലെത്തി. ക്വാര്‍ടറിലെത്തുന്ന രണ്ടാമത്തെ ഇൻഡ്യൻ വനിതാ താരമാണ് പൂജ. ഒരു ജയം കൂടി നേടിയാല്‍ പൂജയ്ക്കും ഇൻഡ്യയ്ക്കും മെഡലുറപ്പിക്കാം.

ആള്‍ജീരിയയുടെ ഇച്ച്രാക് ചെയ്ബിനെയാണ് റാണി തകര്‍ത്തത്. 5-0 ത്തിനായിരുന്നു ജയം. ശനിയാഴ്ച നടക്കുന്ന ക്വാര്‍ടറില്‍ ചൈനയുടെ ലി കിയാനെയാണ് പൂജ എതിരിടേണ്ടത്. നിലവിലെ ഏഷ്യന്‍ ചാംപ്യനാണ്
ഈ ഹരിയാനക്കാരി. ടോക്യോയില്‍ ജയിക്കുന്ന ഇൻഡ്യയുടെ മൂന്നാമത്തെ വനിതാ ബോക്‌സറാണ് പൂജ.

വനിതാ വിഭാഗം ബോക്‌സിംഗില്‍ ഇൻഡ്യക്ക് മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി; പൂജ റാണി ക്വാര്‍ടറിലെത്തി

നേരത്തെ 69 കിലോ ഗ്രാം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍ ജയിച്ചിരുന്നു. വെറ്ററന്‍ താരം മേരി കോം 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ടറിലുണ്ട്. സിമ്രാന്‍ജിത് കൗറിന് വെള്ളിയാഴ്ച മത്സരമുണ്ട്.

അതേസമയം, പുരുഷ വിഭാഗം ബോക്സര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്. അമിത് പങ്കല്‍, സതീഷ് കുമാര്‍ എന്നിരാണ് ഇനി അവശേഷിക്കുന്നത്.

Keywords:  News, Tokyo, Tokyo-Olympics-2021, World, Sports, Pooja Rani, Rio Bronze Medalist, Quarter-finals, Tokyo Olympics: Pooja Rani Storms Into Quarter-finals; Up Against Rio Bronze Medalist.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia